Advertisment

യാത്രക്കാരെ ആകര്‍ഷിക്കാന്‍ വൈകി ഓടുന്ന സ്വകാര്യ ട്രെയിനുകളില്‍ ടിക്കറ്റിന് റീ ഫണ്ട്. സ്‌പെഷല്‍ ഓഫര്‍ നടപ്പാക്കി നഷ്ടം വന്നത് 26 ലക്ഷം. പിന്നാലെ ആരും അറിയാതെ ഓഫര്‍ പിന്‍വലിച്ച് ഐ.ആര്‍.സി.ടി.സി.

New Update
പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ സർവീസ് നീട്ടി

കോട്ടയം: സ്വകാര്യ ട്രെയിനുകളില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ട്രെയിന്‍ വൈകി ഓടിയാല്‍ ടിക്കറ്റിന് റീ ഫണ്ട് ഓഫര്‍. എന്നാല്‍ റീഫണ്ട് നല്‍കേണ്ടിവന്നത് 26 ലക്ഷം രൂപ.  2019 ഒക്ടോബര്‍ 4 നും- 2024 ഫെബ്രുവരി 16 നും ഇടയില്‍ ഐആര്‍സിടിസി യാത്രക്കാര്‍ക്ക് 26 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയത്.

Advertisment

ന്യൂഡല്‍ഹിയില്‍ നിന്ന് ലഖ്‌നൗവിലേക്കും, അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കും സര്‍വീസ് നടത്തുന്ന തേജസ് ട്രെയിന്‍ ആണ് ഈ നഷ്ടപരിഹാരത്തിനു പ്രധാന കാരണം. സ്വകാര്യ ട്രെയിനുകളിലേക്കു യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണു ഐ.ആര്‍.സി.ടി.സി ഈ നഷ്ടപരിഹാര പദ്ധതി അവതരിപ്പിച്ചിരുന്നത്.


എന്നാല്‍ പദ്ധതി കമ്പനിക്കു തന്നെ ബാധ്യതയാകാന്‍ തുടങ്ങിയതോടെ റീണ്ട് തന്നെ ഐ.ആര്‍.സി.ടി.സി  അവസാനിപ്പിച്ചു. പക്ഷേ, അധികം ആരും അറിയാതെ അതീവ രഹസ്യമായാണ് നീക്കം നടത്തിയത്.

Accident averted as two trains came on same track in Varanasi
സ്വകാര്യ ട്രെയിനുകള്‍ 60- 120 മിനിറ്റ് വൈകിയാല്‍ ഒരു യാത്രക്കാരന് 100 രൂപയും, 120- 240 മിനിറ്റ് വൈകിയാല്‍ ഒരു യാത്രക്കാരന് 250 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കിയത്. ട്രെയിന്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ മുഴുവന്‍ ടിക്കറ്റ് നിരക്കും യാത്രക്കാര്‍ക്ക് തിരികെ നല്‍കിയിരുന്നു. കാലതാമസമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം, വെള്ളം സൗകര്യവും ഒരുക്കിയിരുന്നു.

റെയില്‍ പാളത്തില്‍ കല്ലു നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍

2024 ഫെബ്രുവരി 15 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നെന്നാണ് ഐആര്‍സിടിസിയുടെ മറുപടി വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരം യാത്രക്കാര്‍ പോലും ഇതുവരെ അറിഞ്ഞിട്ടില്ല.

 

 2019- 20ല്‍ 1.78 ലക്ഷം രൂപ, 2020- 21ല്‍ 0 രൂപ, 2021- 22ല്‍ 96,000 രൂപ, 2022- 23ല്‍ 7.74 ലക്ഷം രൂപ, 2023- 24ല്‍ 15.65 ലക്ഷം രൂപ എന്നിങ്ങനെയാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്.

അതേസമയം, ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് സൗജ്യമായി ഭക്ഷണവും വെള്ളവും നല്‍കുന്നത് മറ്റു ട്രെയിനുകളിലും നടപ്പാക്കാന്‍ റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്.

Advertisment