/sathyam/media/media_files/vrsI8FTBjK1iRJynitBA.jpg)
കോട്ടയം: നിമയസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ യു.ഡി.എഫ് ചായ്‌വുമായി മതനേതാക്കള്‍? ആശങ്കയില്‍ എല്‍.ഡി.എഫും സി.പി.എമ്മും. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും മുതല്‍ വിവിധ ക്രൈസ്തവ വിഭാഗം മതനേതാക്കള്‍ ഇതിനോടകം യു.ഡി.എഫ് ചായ്‌വ് പ്രകടമാക്കിക്കഴിഞ്ഞു.
ഇതില്‍ ഒരു പടി മുന്നില്‍ കടന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും അദ്ദേഹം പറഞ്ഞു.
ചെന്നിത്തല എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. രമേശ് നല്ലവനാണ്. എന്നു പറയുകയും ചെയ്തിരുന്നു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിനു ജനിക്കാത്ത കുട്ടിക്ക് എന്തിന് പേരിടണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
11 വര്‍ഷത്തെ പിണക്കം മറന്നാണു രമേശ് ചെന്നിത്തലയും എന്‍.എസ്.എസും ഒന്നിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണുവെക്കുന്ന രമേശ് ചെന്നിത്തലയ്ക്കുള്ള പരോക്ഷ പിന്തുണായാണു നീക്കം വിലയിരുത്തപ്പെടുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ക്രൈസ്തവ സമ്മേളനങ്ങളില്‍ സജീവ സാന്നിധ്യമായതോടെയാണു ചെന്നിത്തല നിര്‍ണായക നീക്കം നടത്തിയത്. ക്രൈസ്തവ മത വിഭാഗങ്ങളില്‍ വി.ഡി. സതീശന് വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്.
ഏഷ്യയിലേ ഏറ്റവും വലിയ സുവിശേഷ കണ്‍വന്‍ഷനായ മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കാന്‍ ക്ഷണവും സതീശന് ലഭിച്ചിരുന്നു.
അതേസമയം, പരോക്ഷമായാണെങ്കിലും വിവിധ മത വിഭാഗങ്ങള്‍ യു.ഡി.എഫിനോട് അടുക്കുന്നത് എല്‍.ഡി.എഫിലും സി.പി.എമ്മലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഒരു വിഭാഗം മുസ്ലീം ന്യൂനപക്ഷത്തിന്റെ പിന്തുണ സി.പി.എമ്മിന് ഉണ്ടെങ്കലും പരമ്പരാഗത വോട്ടുബാങ്കുകളില്‍ വന്‍ ചേര്‍ച്ചയാണു സംഭവിച്ചിട്ടുള്ളത്. എല്ലാക്കാലവും സി.പി.എമ്മിന് ഒപ്പം നിന്ന ഈഴവ സമുദായവും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ കൈവിട്ടിരുന്നു.
അന്ന് ഈഴവ വോട്ടുകള്‍ ബി.ജെ.പിക്കാണ് ലഭിച്ചതെങ്കില്‍ ഇക്കുറി ഇത് യു.ഡി.എഫിലേക്ക് മറിയാനുള്ള സാധ്യതയാണു സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത്. ഇതോടൊപ്പം മുനമ്പം, വനനിയമ ഭേദഗതി, കര്‍ഷക ദ്രോഹ നടപടികളില്‍ ക്രൈസ്തവ മതവിഭാഗങ്ങളില്‍ കടുത്ത അതൃപ്തിയാണുള്ളത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത വഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടാല്‍ എല്‍.ഡി.എഫില്‍ വന്‍ തിരിച്ചടിയാകും ഉണ്ടാവുക. ഇതു മുന്നില്‍ക്കണ്ട് വിവിധ മത നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ സി.പി.എം നടത്തുമെന്നും ഉറപ്പായി.