ശിവഗിരി : കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും മുൻ ജനറൽ സെക്രട്ടറിയും ശ്രീനാരായണ മെഡിക്കൽ മിഷൻ സെക്രട്ടറിയുമായ സ്വാമി ഋതംഭരാനന്ദയും രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തുകയുണ്ടായി.
ശ്രീനാരായണഗുരുദേവന്റെ ജീവചരിത്രം ഉൾപ്പെടെ ശിവഗിരി മഠം പ്രസിദ്ധീകരണങ്ങൾ ഗവർണർക്ക് ശുഭാംഗാനന്ദസ്വാമി കൈമാറി.