ഗവേഷണമേഖലയിലെ സഹകരണം: എന്‍ഐഐഎസ്ടിയുമായി കരാര്‍ ഒപ്പിട്ട് എന്‍ഐടി കാലിക്കറ്റ്

New Update
national technolagge.jpg

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനുള്ള ധാരണാപത്രത്തില്‍ സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) യും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റും (എന്‍ഐടി-സി)  ഒപ്പു വെച്ചു.

Advertisment

പാപ്പനംകോട്ടെ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയില്‍ ദേശീയ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്ദരാമകൃഷ്ണനും എന്‍ഐടി-സി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണയും ധാരണാപത്രം ഒപ്പുവച്ചത്.

 നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഭക്ഷ്യസാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ, കെമിക്കല്‍ സയന്‍സ്, പാരിസ്ഥിതിക സാങ്കേതിക വിദ്യ എന്നീ ഗവേഷണ മേഖലകളിലെ എന്‍ഐടി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തെ ഡോ. അനന്ദരാമകൃഷ്ണന്‍ സ്വാഗതം ചെയ്തു.

 സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുമായി ധാരണാപത്രം ഒപ്പിട്ടതിലൂടെ എന്‍ഐടി-സി യിലെ ബിരുദ, ബിരുദാനന്തര എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്  മികച്ച അവസരങ്ങള്‍ ലഭ്യമാകുമെന്ന് എന്‍ഐടി-സി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.

എംടെക് പ്രോഗ്രാമുകള്‍, നൈപുണ്യ വികസന ശില്‍പശാലകള്‍, ഇന്‍സ്ട്രുമെന്‍റേഷന്‍ പരിശീലനം എന്നിവയ്ക്കായി സംയുക്ത പാഠ്യപദ്ധതി വികസനവും കരാര്‍ വിഭാവനം ചെയ്യുന്നു.

ചടങ്ങില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ബിസിനസ് ഡെവലപ്മെന്‍റ്  യൂണിറ്റ് മേധാവി ഡോ. പി.നിഷി, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് അക്കാദമിക് വിഭാഗം മേധാവി ഡോ.യു.എസ്.ഹരീഷ് എന്നിവരും സംസാരിച്ചു.

Advertisment