ഇന്ത്യ ~ യുകെ വ്യാപാര കരാറിന് തടസം ഋഷി സുനകിന്റെ ഭാര്യ?!

ഇന്ത്യ ~ യുകെ വ്യാപാര കരാറിന് തടസം ഋഷി സുനകിന്റെ ഭാര്യ?!

author-image
ആതിര പി
Updated On
New Update
rishi sunak

ലണ്ടന്‍: ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമാക്കാന്‍ നടത്തിവരുന്ന ചര്‍്ച്ചകള്‍ ഫലപ്രാപ്തിയിലെത്തുന്നതിനു പരോക്ഷമായി തടസമായിരിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയുമായി ബന്ധപ്പെട്ട നികുതി വിവാദമാണെന്ന് സൂചന.

Advertisment

ഇന്ത്യന്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകളാണ് അക്ഷത. ഇന്‍ഫോസിസില്‍ അക്ഷതയ്ക്കുള്ള ഓഹരികളാണ് ബ്രിട്ടനില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഇന്‍ഫോസിസിനു ബ്രിട്ടിഷ് സര്‍ക്കാരുമായും ഒട്ടേറെ ബ്രിട്ടിഷ് കമ്പനികളുമായും സോഫ്റ്റ്വെയര്‍ സേവന ഇടപാടുകളുണ്ട്. സുനകിന്റെ ഭാര്യയ്ക്ക് ഇന്‍ഫോസിസില്‍ ഓഹരി പങ്കാളിത്തമുള്ളതിനാല്‍ വ്യാപാരക്കരാര്‍ വ്യവസ്ഥകളിലൂടെ അന്യായമായ നേട്ടമുണ്ടാക്കുമോയെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയും വ്യാപാരവിദഗ്ധരും സംശയമുന്നയിക്കുന്നത്.

പ്രധാനമന്ത്രി ഇക്കാര്യത്തില്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്ന് ലേബര്‍ എംപിയും ജനസഭയിലെ എഫ്ടിഎ ചര്‍ച്ച മേല്‍നോട്ട സമിതി അധ്യക്ഷനുമായ ഡാരന്‍ ജോണ്‍സ് ആവശ്യപ്പെട്ടു. എഫ്ടിഎ ചര്‍ച്ചകളില്‍നിന്ന് സുനക് വിട്ടുനല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

പ്രധാനമന്ത്രിയായശേഷമുള്ള സുനകിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം അടുത്ത മാസമാണ്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഉച്ചകോടിക്കിടെ ബ്രിട്ടിഷ് വ്യാപാര സെക്രട്ടറി കെമി ബാഡനോക്, ഇന്ത്യന്‍ വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായി എഫ്ടിഎ ചര്‍ച്ച നടത്തുന്നുമുണ്ട്

india uk trade
Advertisment