/sathyam/media/media_files/2025/10/21/rivaba-jedaja-2025-10-21-21-23-20.jpg)
റിവാബ ജഡേജ നിലവിൽ ഗുജറാത്തിലെ വിദ്യാഭ്യാസവകുപ്പ് സഹമന്ത്രിയാണ്. സർവ്വോപരി ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യ. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിണിയായ റിവാബ സിവിൽ സർവീസ് സ്വപ്‍നം കണ്ട് ഗുജറാത്തിൽ നിന്നും ഡൽഹി ക്കു താമസം മാറ്റാനിരിക്കെ അവിചാരിതമായാണ് ജഡേജയുമാ യുള്ള ആലോചന വരുന്നതും വിവാഹിതയാകുന്നതും. അതോടെ ആ IAS മോഹം ഉപേക്ഷിച്ചു.
ഗുജറാത്തിലെ സമ്പന്ന സോളങ്കി കുടുംബത്തിൽ ജനിച്ചുവളർന്ന റിവാബക്ക് ഒരു സഹോദരൻ കൂടിയുണ്ട്.
രവീന്ദ്ര ജഡേജ ഒരു സാധുകുടുംബത്തിലാണ് ജനിച്ചുവളർന്നത്. അച്ഛൻ അനിരുദ്ധ്‌സിംഗ് ജഡേജ ഒരു കമ്പനിയിൽ വാച്ച്മാനായി രുന്നു. അമ്മ ഒരു ഹോസ്പ്പിറ്റലിലാണ് ജോലിചെയ്തതിരുന്നത്. ജഡേ ജയ്ക്ക് രണ്ടു സഹോദരിമാർ കൂടിയുണ്ട്.നൈന ജഡേജ,പത്മിനി ജഡേജ.
രവീന്ദ്ര ജഡേജയുടെ അമ്മ 2005 ൽ ഒരപകടത്തിലാണ് മരിക്കു ന്നത്. അന്ന് ജഡേജയ്ക്ക് 17 വയസ്സായിരുന്നു പ്രായം. കുടുംബത്തി ന്റെ ദാരിദ്ര്യം മാറ്റാൻ ജഡേജ ഒരു പട്ടാളക്കാരനാകണമെന്നായി രുന്നു അച്ഛൻ ആഗ്ര ഹിച്ചത്. എന്നാൽ വിധി മറ്റൊന്നായിരുന്നു ജഡേജയ്ക്കായി മാറ്റിവച്ചത്.
റിവാബയുമായുള്ള ജഡേജയുടെ വിവാഹത്തോട് അച്ഛൻ അനിരു ദ്ധ്‌സിംഗ് ജഡേജക്ക് വിയോജിപ്പായിരുന്നു. സമ്പന്നരുമായുള്ള ബ ന്ധം പൊരുത്തപ്പെടില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഇപ്പോഴും അദ്ദേഹം ആ അകൽച്ച തുടരുകയാണ്.
"ഇങ്ങനെയൊരു മകൻ ജനിച്ചില്ലായിരുന്നെങ്കിൽ എന്നാശിച്ചുപോ കുന്നു" എന്നാണ് ഏതാനും മാസങ്ങ ൾക്കുമുമ്പ് ആ അച്ഛൻ ജഡേ ജയെപ്പറ്റി പരസ്യമായി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
റിവാബ ബിജെപിക്കാരിയാണെങ്കിൽ രവീന്ദ്ര ജഡേജയുടെ അച്ഛൻ ഒരു കോൺഗ്രസ്സ് അനുഭാവിയായിരുന്നു.
കഴിഞ്ഞ 2022 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാ ത്തിലെ ജാംനഗർ നോർത്ത് നിയമസഭാമണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച റിവാബക്ക് വേണ്ടി ഭർത്താവ് രവീന്ദ്ര ജഡേജ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോൾ എതിരാളിയായ കോൺഗ്രസ് സ്ഥാനാർത്ഥിക്കുവേണ്ടി തെരഞ്ഞെ ടുപ്പ് പ്രചാരണത്തിൽ സജീവമായി മുന്നിട്ടിറങ്ങി രവീന്ദ്ര ജഡേജ യുടെ പിതാവ് അനിരുദ്ധ് ജഡേജയും സഹോദരി നൈന ജഡേജ യും എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പിൽ റിവാബ വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
എങ്കിലും ഇന്നും തങ്ങളുമായി രവീന്ദ്ര ജഡേജയും ഭാര്യയും നല്ല ബന്ധമാണ് പുലർത്തുന്നതെന്ന് സഹോദരിമാരായ നൈനയും പത്മിനിയും വെളിപ്പെടുത്തുന്നു. രവീന്ദ്ര ജഡേജക്കും ഭാര്യ റിവാബക്കും 8 വയസ്സുള്ള ഒരു മകളുണ്ട് Nidhyana (നിധ്യാന)