വിവരാവകാശ അപേക്ഷകർക്ക് വ്യക്തമായ വിവരവും രേഖകളും നല്കിയില്ല മൂന്ന് ഓഫീസർമാർക്ക് 25000 രൂ.പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷൻ

author-image
ഇ.എം റഷീദ്
Updated On
New Update
RTI Commission1.jpg

തിരുവനന്തപുരം  : വിവരാവകാശ അപേക്ഷകർക്ക് വ്യക്തമായ വിവരവും രേഖകളും നല്കാത്ത മൂന്ന് ഓഫീസർമാരെ വിവരാവകാശ കമ്മിഷൻ ശിക്ഷിച്ചു. ഇവർ 25000 രൂപ പിഴയൊടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിം ഉത്തരവായി.

Advertisment

മലപ്പുറം ആലിപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ഉമർ ഫാറൂഖിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ച ഇൻഫർമേഷൻ ഓഫീസർ എൻ.ശിവപ്രസാദ് (15000 രൂപ),കോട്ടയം പുഞ്ചവയൽ രാമചന്ദ്രൻ നായർക്ക് യഥാസമയം വിവരം നല്കാതിരുന്ന മീനടം കൃഷി ഓഫീസർ രശ്മി പ്രഭാകർ (5000 രൂപ), തൃശൂർ അത്താണി സിൽക്കിൽ ഖാലിദ് മുണ്ടപ്പിള്ളിക്ക് വിവരം നിഷേധിച്ച ഉദ്യോഗസ്ഥൻ എം.കനകരാജൻ (5000 രൂപ )എന്നിവരെയാണ് ശിക്ഷിച്ചത്. ഇവർ കൃത്യസമയത്ത് ഫൈൻ അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കാനും ഉത്തരവുണ്ട്.

Advertisment