കാസര്‍ഗോഡ്: കാര്‍ഷിക രംഗത്തെ ഗവേഷണങ്ങളുടെ വാണിജ്യഉത്പന്നങ്ങള്‍ എത്രയും പെട്ടന്ന് കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമാക്കണമെന്ന് റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്(ആര്‍ഐബിസി) അഭിപ്രായപ്പെട്ടു.
കേരള സ്റ്റാര്‍ട്ടപ് മിഷന്‍, സി.പി.സി.ആര്‍.ഐ, കല്‍പ ഇന്‍കുബേറ്റര്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള, എന്നിവര്‍ സംയുക്തമായാണ് ആര്‍ഐബിസി മൂന്നാം എഡിഷന്‍ സംഘടിപ്പിച്ചത്.
ജില്ലാകളക്ടര്‍ ഇമ്പശേഖര്‍ കെ സമ്മേളനം ഉദ്ഘാടനം ചെയ്തു. റൂറല്‍ ഇനോവേഷന്‍ മേഖലയില്‍ കാസര്‍കോഡിനെ പ്രധാന ഹബ്ബാക്കിമാറ്റാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമീണമേഖലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാമൂഹ്യസംരംഭങ്ങള്‍ കെട്ടിപ്പെടുക്കണമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക അഭിപ്രായപ്പെട്ടു.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ കെഎസ് യുഎമ്മിലുണ്ട്. ഇവയെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.