സ്വപ്‌നങ്ങളെ നിയന്ത്രിക്കണം; ഡ്രില്ലര്‍ ഉപയോഗിച്ച് സ്വയം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി യുവാവ്; ഒടുവില്‍ ആശുപത്രിയില്‍

author-image
admin
New Update
brain-surgery-.jpg

റഷ്യ: സ്വപ്‌നങ്ങളെ നിയന്ത്രിക്കാന്‍ അപകടകരമായ ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയില്‍. റഷ്യയിലെ നോവോസിബിര്‍സ്‌കിലാണ് സംഭവം നടന്നത്. സ്വപ്‌നങ്ങളെ നിയന്ത്രിക്കാനായി ഇയാള്‍ ഡ്രില്ലര്‍ ഉപയോഗിച്ച് സ്വയം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തുകയായിരുന്നു. ന്യൂസ് വീക്കാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

മിഖായേല്‍ റഡുഗ എന്ന യുവാവാണ് ശസ്ത്രക്രിയ നടത്തിയത്. തല ശസ്ത്രക്രിയ ചെയ്ത് മൈക്രോചിപ്പ് സ്ഥാപിക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഒരു ട്രില്ലര്‍ ഉപയോഗിച്ച് തല തുറന്ന ശേഷം ഇയാള്‍ ചിപ്പ് ഘടിപ്പിക്കുകയായിരുന്നു. എന്നാല്‍ നില ഗുരുതരമായതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയുടെ സമയത്ത് രക്തസ്രാവം അമിതമായതോടെ മിഖായേല്‍ മരണത്തിന്റെ വക്കിലെത്തിയിരുന്നു.

40 വയസുകാരനായ റഡുഗക്ക് ഒരു വര്‍ഷം മുമ്പാണ് തലച്ചോറില്‍ ഒരു ഇലക്ട്രോഡ് സ്ഥാപിക്കാനുള്ള ആശയം ലഭിച്ചത്. പരീക്ഷണങ്ങള്‍ക്കായി താന്‍ സ്വയം തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ന്യൂറോ സര്‍ജന്‍മാരെ സമീപിക്കുന്നതിനെക്കുറിച്ച് ആദ്യം ചിന്തിച്ചിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ നടത്തുന്ന ക്ലിനിക്കുകള്‍ക്കെതിരെ നടപടിക്ക് ബാധ്യത ഉണ്ടാകുമെന്നതിനാല്‍ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ എല്ലാം സ്വയം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ഏകദേശം ഒരു ലിറ്റര്‍ രക്തം നഷ്ടപ്പെട്ടതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയ നടത്തിയതിന് ശേഷമുള്ള ചിത്രങ്ങള്‍ മിഖായേല്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പക്ഷാഘാതം, ശരീരത്തിന് പുറത്തുള്ള അവസ്ഥകള്‍, ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

surgery
Advertisment