'കക്ഷിഭേദമില്ലാതെ ഈയാണുങ്ങളുടെ ഒക്കെ നാവ് സ്ത്രീകളുടെ നേർക്ക് നീളുമ്പോൾ ഉദ്ധരിക്കപ്പെട്ട ലിംഗം തന്നെയാണല്ലോ'; കെ എസ് ഹരിഹരനെതിരെ രൂക്ഷ വിമർശനവുമായി എസ് ശാരദക്കുട്ടി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
sharadhakutti12.jpg

കൊച്ചി : ശൈലജ ടീച്ചർക്കും മഞ്ജു വാര്യർക്കുമെതിരെ ലൈംഗികാതിക്ഷേപം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാവുകയാണ് . എഴുത്തുകാരി എസ് ശാരദക്കുട്ടി എസ് ഹരിഹനെതിരെ രൂക്ഷ വിമർശനവുമായി എത്തുന്നു. കക്ഷിഭേദമില്ലാതെ ഈയാണുങ്ങളുടെ ഒക്കെ നാവ് സ്ത്രീകളുടെ നേർക്ക് നീളുമ്പോൾ ഉദ്ധരിക്കപ്പെട്ട ലിംഗം തന്നെയാണല്ലോ എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കിലൂടെ  പ്രതികരിച്ചത്.

 ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ 

Advertisment

ആർ എം പി യിൽ മാത്രം സ്ത്രീ വിരുദ്ധരായ ആണുങ്ങളില്ലല്ലോയെന്ന എൻ്റെ ‘ആശ്വാസധാരണ ‘ക്ക് മേൽ ഇടിത്തീ വീണത് ഇന്ന് സഖാവ് ഹരിഹരൻ്റെ പ്രസംഗം കേട്ടപ്പോഴാണ്. “അശ്ലീല വീഡിയോയിൽ ശൈലജ ടീച്ചറെ ആർക്കു വേണം? മഞ്ജു വാര്യരാണേൽ പിന്നേം ശരിയാകും.” കൂടെ പൊതുരംഗത്ത് ഉള്ള സ്ത്രീകൾക്ക് ഒരു പാഠമായിരിക്കട്ടെ ഈ വാക്കുകൾ. കക്ഷിഭേദമില്ലാതെ ഈയാണുങ്ങളുടെ ഒക്കെ നാവ് സ്ത്രീകളുടെ നേർക്ക് നീളുമ്പോൾ ഉദ്ധരിക്കപ്പെട്ട ലിംഗം തന്നെയാണല്ലോ. കഷ്ടം.

Advertisment