ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികൾ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

1999ൽ തന്നെ ഈ ദ്വാരപാലക ശിൽപങ്ങളിൽ പരമ്പരാഗത രീതിയിൽ സ്വർണം പൂശിയിരുന്നു എന്നതിനു തെളിവുണ്ടെന്ന് രേഖകൾ പരിശോധിച്ച് കോടതി വ്യക്തമാക്കി

New Update
highcourt kerala

കൊച്ചി:  ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികൾ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തിൽ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി. 1999ൽ തന്നെ ഈ ദ്വാരപാലക ശിൽപങ്ങളിൽ പരമ്പരാഗത രീതിയിൽ സ്വർണം പൂശിയിരുന്നു എന്നതിനു തെളിവുണ്ടെന്ന് രേഖകൾ പരിശോധിച്ച് കോടതി വ്യക്തമാക്കി.

Advertisment

അന്നു സ്വർണം പൂശിയിരുന്ന ദ്വാരപാലക ശിൽപങ്ങൾ ഏതു സാഹചര്യത്തിലാണ് ഗോൾഡ്പ്ലേറ്റിങ് നടത്താനായി ചെന്നൈയിലേക്കു കൊണ്ടുപോയതെന്നതിൽ അന്വേഷണം വേണം. സ്വർണം പൂശിയ ചെമ്പുപാളികൾ സ്ട്രോങ് റൂമിൽ ഉണ്ടാ എന്ന് വിശദമായി പരിശോധിക്കാനും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ചെന്നൈയിലേക്കു കൊണ്ടുപോയ സ്വർണം പൂശിയ ചെമ്പുപാളികൾ അറ്റകുറ്റപ്പണികൾ തീർത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിർദേശിച്ചു. 

Advertisment