രാമക്ഷേത്ര ഉദ്ഘാടനത്തിൽ മതേതര കക്ഷികൾ പങ്കെടുക്കണം; വി സയ്ദ് മുഹമ്മദ് തങ്ങൾ

ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് അടക്കമുള്ള എല്ലാ മതേതര കക്ഷികളും  പങ്കെടുക്കണമെന്ന് കെപിസിസി നിർവാഹക സമിതി അംഗം വി സയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു.

New Update
7

പൊന്നാനി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകദിനം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. സുപ്രീംകോടതി വിധിയെ തുടർന്ന് നിർമ്മാണം പൂർത്തീകരിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് അടക്കമുള്ള എല്ലാ മതേതര കക്ഷികളും  പങ്കെടുക്കണമെന്ന് കെപിസിസി നിർവാഹക സമിതി അംഗം വി സയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു.

Advertisment

publive-image

കോൺഗ്രസിന്റെ സ്ഥാപക ദിനം വി സയ്ദ് മുഹമ്മദ് തങ്ങൾ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു

കോൺഗ്രസിൻ്റെ സ്ഥാപകദിന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്താൽ ഇടതുപക്ഷം മുസ്ലിം വിരോധവും, പങ്കെടുത്തില്ലെങ്കിൽ ബിജെപി ഹിന്ദു വിരോധവും പ്രചരിപ്പിച്ച് കോൺഗ്രസിനെ രാഷ്ട്രീയ കെണിയിൽ പെടുത്തുവാനുള്ള  നീക്കമാണെന്നും ബിജെപി കോൺഗ്രസിനെ വർഗീയതയുടെ പേരിൽ ഇല്ലായ്മ ചെയ്യുവാനുള്ള രാഷ്ട്രീയ നീക്കം നടത്തുമ്പോൾ ഇടതുപക്ഷം അതിന് കൂട്ടുനിൽക്കുന്ന തീരുമാനത്തിൽ നിന്ന് മാറി നിൽക്കണമെന്നും സയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് കെ ജയപ്രകാശ് അധ്യക്ഷ വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷ്റഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, എം രാമനാഥൻ, എം അബ്ദുല്ലത്തീഫ്, ടി കെ റഫീഖ്,ഷാഹിദ, വി പി ജമാൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

latest news
Advertisment