സെയില്‍ ഇന്‍ടു 2026; ഇന്‍ഡിഗോ പുതുവര്‍ഷ ഓഫറുകള്‍ പ്രഖ്യാപിച്ചു

New Update
indigo

തിരുവനന്തപുരം: തിരഞ്ഞെടുത്ത ആഭ്യന്തര അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പുതുവര്‍ഷ ഓഫര്‍ സെയില്‍ ഇന്‍ടു 2026 അവതരിപ്പിച്ചു. ജനുവരി 13-ന് ആരംഭിച്ച ഓഫര്‍ ജനുവരി 16-ന് അവസാനിക്കും. ഈ കാലയളവില്‍ ജനുവരി 20 മുതല്‍ ഏപ്രില്‍ 30 വരെയുള്ള യാത്രകള്‍ക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കും.

Advertisment

സെയില്‍ ഇന്‍ടു 2026 ഓഫര്‍ അനുസരിച്ച് ആഭ്യന്തര റൂട്ടുകളില്‍ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളുടെ വില 1,499 രൂപയില്‍ ആരംഭിക്കുന്നു. അതേസമയം, അന്താരാഷ്ട്ര നിരക്കുകള്‍ 4,499 രൂപയിലും ആരംഭിക്കുന്നു.

തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളില്‍ ഇന്‍ഡിഗോസ്‌ട്രെച്ചിലെ നിരക്കുകള്‍ 9,999 രൂപയിലും ആരംഭിക്കുന്നു.

Advertisment