കൊച്ചി: സാംസങ്ങ് ഇന്നൊവേഷന്‍ കാമ്പസ് (എസ്ഐസി) 2024 പരിപാടിയുടെ ഭാഗമായി സാംസങ്ങ് ഇന്ത്യ 3500 വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കേഷന്‍ പരിശീലനം പൂര്‍ത്തിയാക്കി. ഇന്ത്യാ സര്‍ക്കാരിന്റെ #സ്‌കില്‍ഇന്ത്യ, #ഡിജിറ്റല്‍ഇന്ത്യ എന്നീ ആശയങ്ങളുടെ ചുവടു പിടിച്ചു കൊണ്ടുള്ള സാംസങ്ങ് ഇന്നൊവേഷന്‍ കാമ്പസ് പരിപടിയിലൂടെ എഐ, ഇന്റര്‍നെറ്റ് ഓഫ് തിംങ്ങ്‌സ്, ബിഗ് ഡാറ്റ, കോഡിങ്ങ് ആന്റ് പ്രോഗ്രാമിങ്ങ് എന്നിങ്ങനെ ഏറെ ഡിമാന്‍ഡുള്ള സാങ്കേതിക വിദ്യാ മേഖലകളില്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയും പ്രസ്തുത മേഖലകളില്‍ തൊഴില്‍ കണ്ടെത്തുവാന്‍ അവരെ കൂടുതല്‍ പ്രാപ്തരാക്കുന്നതിലുമാണ് ഈന്നല്‍ നല്‍കുന്നത്.
3500 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് 2024-ല്‍ സാംസങ്ങിന്റെ ഈ പരിശീലന പരിപാടി നടത്തിയത്. 2023-ല്‍ 3000 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പരിശീലനം നല്‍കിയത്. ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്‍സിആര്‍, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 12 എസ്ഐസി സര്‍ട്ടിഫിക്കേഷന്‍ പരിപാടികള്‍ ഈ സിഎസ്ആര്‍ സംരംഭത്തില്‍ ഉള്‍പ്പെടുന്നു.
പരിപാടിയില്‍ ഓരോ ഡൊമേനിലും മുന്‍ നിരയിലെത്തിയ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് 1 ലക്ഷം രൂപ ക്യാഷ് അവാര്‍ഡും സാംസങ്ങ് ഉല്‍പ്പന്നങ്ങളും സമ്മാനമായി നല്‍കുന്നതാണ്. ദേശീയ തലത്തില്‍ ഉന്നത സ്ഥാനങ്ങള്‍ നേടിയവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഡല്‍ഹി എന്‍സിആറിലുള്ള സാംസങ്ങിന്റെ അത്യന്താധുനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാനും കമ്പനിയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരുമായി സംവദിക്കുവാനുള്ള അവസരവും ലഭിക്കും.
ഇലക്ട്രോണിക്‌സ് സെക്ടര്‍ സ്‌കിത്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ഇഎസ്എസ്സിഐ) പങ്കാളിത്തത്തോടെ 2002-ല്‍ ആണ് സാംസങ്ങ് ഇന്നൊവേഷന്‍ കാമ്പസ് ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത്. സാംസങ്ങ് ഇന്നൊവേഷന്‍ കാമ്പസ്, സാംസങ്ങ് സോള്‍വ് ഫോര്‍ ടുമാറോ തുടങ്ങിയ പദ്ധതികളിലൂടെ ഇന്ത്യയിലെ യുവതയിലെ നൈപുണ്യം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ സാംസങ് പങ്കാളികളാകുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us