/sathyam/media/media_files/UtW4FALO4P2EFtM0wiJJ.jpg)
തിരുവനന്തപുരം: സാംസങ് ഇന്ത്യ തങ്ങളുടെ ദേശീയ വിദ്യാഭ്യാസ, ഇന്നൊവേഷന്‍ മത്സരത്തിലെ ടോപ്പ് 10 ടീമുകളെ പ്രഖ്യാപിച്ചു. 'സോള്‍വ് ഫോര്‍ ടുമോറോ', ഇന്ത്യയിലെ ജെന്‍ ഇസഡിന്് ഇടയില്‍ ഇന്നൊവേഷന്റെയും സംരംഭത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ആവേശമാണ് ആഘോഷിക്കുന്നത്. എറണാകുളം, ചെന്നൈ, ഡല്‍ഹി, ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, അസമിലെ ലഖിംപൂര്‍, ഗോലാഘട്ട്, പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്, ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് ടോപ്പ് 10 ടീമുകള്‍ എത്തുന്നത്.
കടല്‍ജലം കുടിജലമാക്കി മാറ്റുക, വിളകളിലെ കീടങ്ങളും രോഗങ്ങളും തിരിച്ചറിയല്‍, ഭക്ഷണം പാഴാക്കല്‍, കടല്‍ത്തീരങ്ങള്‍ വൃത്തിയാക്കല്‍, കേള്‍വിക്കുറവുള്ള വ്യക്തികള്‍ക്ക് കൂടുതല്‍ പ്രാപ്യത നല്‍കുന്നതിനുള്ള കൂടുതല്‍ സുസ്ഥിരമായ മാര്‍ഗങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങി യഥാര്‍ത്ഥ ലോക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആശയങ്ങള്‍ ഈ 10 ടീമുകള്‍ മുന്നോട്ടുവച്ചു. അവരുടെ ആശയങ്ങള്‍ ആംഗ്യഭാഷ ഉപയോഗിക്കുന്നവരുമായുള്ള ആശയവിനിമയ വിടവ് നികത്താനും കാണാതായ കുട്ടികളെ കണ്ടെത്താനും വേനല്‍ക്കാലത്ത് കുടിവെള്ള പ്രശ്‌നം പരിഹാരിക്കാനും, കാഴ്ചയില്ലാത്തവര്‍ക്ക് വായിക്കുന്നതിനും സഹായിക്കുന്നതായി സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ഹ്യൂണ്‍ കിം പറഞ്ഞു.
സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഹബ്ബും ഫൗണ്ടേഷന്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി ട്രാന്‍സ്ഫര്‍,ഐഐടി ഡല്‍ഹിയുമായി പങ്കാളിത്തത്തിലാണ് സോള്‍വ് ഫോര്‍ ടുമോറോ പ്രാവര്‍ത്തികമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us