New Update
/sathyam/media/media_files/2025/01/10/Fbki2bidXL6rtA0LAMbb.jpg)
തിരുവനന്തപുരം: പുരോഗമന കേരളത്തില്‍ ചര്‍മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
Advertisment
ശാരദ മുരളീധരന്റെ ധീരമായ പ്രതികരണം മുന്‍വിധികള്‍ക്ക് വിധേയരായ വ്യക്തികള്‍ നേരിടുന്ന വെല്ലുവിളികളിലേക്ക് കൂടി വെളിച്ചം വീശുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊതുസേവനത്തോടുള്ള അവരുടെ നേതൃപരമായ സമര്‍പ്പണം മാതൃകാപരമാണ്. സമൂഹത്തിന് നല്‍കുന്ന സംഭാവനകളിലൂടെ വ്യക്തികളെ വിലമതിക്കുന്ന ഒരു ഉള്‍ക്കൊള്ളല്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിന് നാം കൂട്ടായി പ്രവര്‍ത്തിക്കണം.
ഇത് സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ ആരംഭിക്കണം. അതിനായി അധ്യാപകരും രക്ഷിതാക്കളും മുന്‍കൈയെടുക്കണം എന്നും മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.