സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി സൗദി അറേബ്യ

സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി സൗദി അറേബ്യ.

author-image
ഗള്‍ഫ് ഡസ്ക്
New Update
saudi arabia 11

സൗദി അറേബ്യ: സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി സൗദി അറേബ്യ. ഓഗസ്റ്റ് 24 വരെയാണ് രാജ്യം വിട്ട് പോകാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലത്തിന്റെ അബ്ഷീര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഇതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Advertisment

അതേസമയം കഴിഞ്ഞ മാസം 27 നാണ് കാലവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്കായി 30 ദിവസത്തെ ഇളവ് അനുവദിച്ച് ആദ്യ പ്രഖ്യാപനം വന്നത്. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞ നിരവധി ആളുകള്‍ ഇപ്പോഴും രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സമയം നീട്ടിനല്‍കിയിരിക്കുന്നത്. 



കാലവധി കഴിഞ്ഞും അനധികൃതമായി തുടരുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തി രാജ്യം വിടണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്സ് വ്യക്തമാക്കിയിട്ടുണ്ട്. നിയമപ്രകാരമുളള ഫീസും പിഴകളും ബാധകമായിരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment