/sathyam/media/media_files/yPm0Lc9BSjaS0leGV92t.jpg)
ജിദ്ദ: എട്ടു രാജ്യങ്ങൾക്കുകൂടി സന്ദർശക വീസ അനുവദിച്ച് സൗദി അതിർത്തികൾ കൂടുതൽ തുറന്നു. വിനോദ സഞ്ചാര മേഖലയിലേക്കു രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ രാജ്യങ്ങൾക്കുമായി സന്ദർശക വീസ സൗകര്യം അനുവദിക്കുന്നത്. അൽബേനിയ, അസർബൈജാൻ, ജോർജിയ, കിർഗിസ്ഥാൻ, മാലദ്വീപ്, ദക്ഷിണാഫ്രിക്ക, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിവർക്കാണ് പുതിയതായി വിസിറ്റ് വീസ സൗകര്യം ഏർപ്പെടുത്തിയത്. ഇവർ ഓൺലൈൻ വഴിയോ നേരിട്ടോ ഓൺ അറൈവൽ വീസ എടുക്കാം.
സന്ദർശക വീസയിൽ വരുന്നവർക്ക് ഉംറ നിർവഹിക്കാം. സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും ബിസിനസ് കാര്യങ്ങളിൽ ഇടപെടാനും അനുമതിയുണ്ട്. സന്ദർശക വീസയിൽ വരുന്നവർ കാലാവധി കഴിയും മുൻപ് രാജ്യം വിടണം. ഹജ് സമയത്ത് ഉംറ നിർവഹിക്കാൻ വിസിറ്റ് വീസാക്കാർക്ക് അനുവാദം ഇല്ല. രാജ്യത്ത് നിന്ന് പണം സമ്പാദിക്കാൻ പാടില്ല.