ട്രക്ക് ഡ്രൈവര്‍മാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്: മഹീന്ദ്ര സാരഥി അഭിയാന്‍ 12ാം പതിപ്പ് പ്രഖ്യാപിച്ചു

New Update
mahindra jlhb

കൊച്ചി:  മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ബിസിനസിന്‍റെ സി.എസ്.ആര്‍ പദ്ധതിയായ മഹീന്ദ്ര സാരഥി അഭിയാന്‍റെ പന്ത്രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ പാസായി ഉപരിപഠനം നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ 1000 പെണ്‍മക്കള്‍ക്ക് 10,000 രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കാനാണ് ഈ പതിപ്പിലൂടെ ലക്ഷ്യമിടുന്നത്.

Advertisment

സാധാരണക്കാരായ ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക് ജീവിതത്തില്‍ മുന്നേറാനും പത്താം ക്ലാസിന് ശേഷം വിദ്യാഭ്യാസം തുടരാനും തുല്യ അവസരം ഉറപ്പാക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ച ആദ്യത്തെ കൊമേഴ്സ്യല്‍ വെഹിക്കിള്‍ നിര്‍മാതാക്കളില്‍ ഒന്നാണ് മഹീന്ദ്ര. 2014-ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 11,029 പെണ്‍കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചു. 11 കോടിയിലധികം രൂപ മൂല്യമുള്ള 11,029 സ്കോളര്‍ഷിപ്പുകളാണ് നല്‍കിയത്. ഇന്ത്യയിലുടനീളമുള്ള 75-ലധികം ട്രാന്‍സ്പോര്‍ട്ട് ഹബ്ബുകള്‍ കേന്ദ്രീകരിച്ച് സുതാര്യവും സ്വതന്ത്രവുമായ പ്രക്രിയയിലൂടെയാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷകരുടെ രക്ഷിതാക്കള്‍ മഹീന്ദ്ര ട്രക്ക് ആണോ അതോ മറ്റ് ബ്രാന്‍ഡുകളാണോ ഓടിക്കുന്നത് എന്നത് പരിഗണിക്കാതെയാണ് സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ പെണ്‍കുട്ടിക്കും 10,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതിനൊപ്പം നേട്ടത്തിന്‍റെ അംഗീകാരമായി സര്‍ട്ടിഫിക്കറ്റും നല്‍കും. സ്കോളര്‍ഷിപ്പിന് അര്‍ഹരായ 1000 പെണ്‍കുട്ടികളെ ആദരിക്കുന്ന ചടങ്ങുകള്‍ 2026 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് നേതൃത്വത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സംഘടിപ്പിക്കും.

മഹീന്ദ്ര സാരഥി അഭിയാനിലൂടെ ഞങ്ങള്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കുക മാത്രമല്ല, മറിച്ച് പെണ്‍കുട്ടികള്‍ക്ക് ഉജ്ജ്വലമായ ഭാവിയിലേക്കുള്ള വാതിലുകള്‍ തുറന്നുകൊടുക്കുക കൂടിയാണ് ചെയ്യുന്നതെന്ന് മഹീന്ദ്ര ട്രക്ക്സ്-ബസസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എക്വിപ്മ്ന്‍റ്െ പ്രസിഡന്‍റും മഹീന്ദ്ര ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായ വിനോദ് സഹായ് പറഞ്ഞു. അവരുടെ ഭാവിയില്‍ നിക്ഷേപിക്കുന്നതിലൂടെ, സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഗണ്യമായ സംഭാവന നല്‍കുന്ന കരുത്തരായ ഒരു തലമുറയെയാണ് ഞങ്ങള്‍ വളര്‍ത്തിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ പെണ്‍കുട്ടിക്കും അവളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് നാളത്തെ നേതൃത്വം വഹിക്കാന്‍ കഴിയുന്ന സമത്വമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മഹീന്ദ്ര ട്രക്ക്സ്-ബസസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എക്വിപ്മ്ന്‍റ്െ ബിസിനസ് ഹെഡ് ഡോ.വെങ്കട്ട് ശ്രീനിവാസ് പറഞ്ഞു.

Advertisment