തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് ഗുല്‍മോഹര്‍ മരം ഒടിഞ്ഞു വീണു

തിരുവനന്തപുരത്തെ ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് ഗുല്‍മോഹര്‍ മരം ഒടിഞ്ഞു വീണു. 

New Update
school 123

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് ഗുല്‍മോഹര്‍ മരം ഒടിഞ്ഞു വീണു. 

Advertisment


കഴിഞ്ഞ ദിവസം രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്. മരം വീണപ്പോള്‍ കുട്ടികള്‍ ആരും കെട്ടിടത്തിന് പുറത്ത് ഉണ്ടായിരുന്നില്ല. എല്ലാ കുട്ടികളും ക്ലാസ് മുറിയില്‍ ആയിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.


അതേസമയം ശൗചാലയത്തിന് സമീപത്തെ ഒന്‍പത് ബി ക്ലാസ്മുറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലൂടെയാണു മരം വീണത്. മരത്തിന്റെ ശിഖരങ്ങള്‍ കുട്ടികള്‍ ഉണ്ടായിരുന്ന ക്ലാസ് മുറി കെട്ടിടത്തിന് മുകളിലൂടെ വീണതിനാല്‍ കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. 


സ്‌കൂള്‍ ഓഡിറ്റോറിയത്തിന് സമീപം നിന്ന മരമാണ് ഒടിഞ്ഞു വീണത്. ശുചിമുറി കെട്ടിടത്തിനും കെട്ടിടത്തിനു മുകളില്‍ ഉണ്ടായിരുന്ന ശുദ്ധജല ടാങ്കുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. ഫയര്‍ഫോഴ്‌സ് എത്തി പിന്നീട് മരം മുറിച്ചുമാറ്റി.


 

Advertisment