സ്‌കൂട്ട് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. വിയറ്റ്നാമിലെ ഫു ക്വോക്ക്, ഇന്തോനേഷ്യയിലെ പഡാങ്, ചൈനയിലെ ഷാന്റൗ എന്നിവിടങ്ങളിലേക്ക്

ഫു ക്വോക്ക്, പഡാങ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഈ വര്‍ഷം ഡിസംബര്‍ 20-നും 2025 ജനുവരി 6-നും ആരംഭിക്കും.

New Update
scott

തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാനസര്‍വീസായ സ്‌കൂട്ട് വിയറ്റ്നാമിലെ ഫു ക്വോക്ക്, ഇന്തോനേഷ്യയിലെ പഡാങ്, ചൈനയിലെ ഷാന്റൗ എന്നിവിടങ്ങളിലേക്ക് മൂന്ന് പുതിയ ഫ്ളൈറ്റ് സര്‍വീസുകള്‍ ആരംഭിക്കുന്നു. 

Advertisment

ഫു ക്വോക്ക്, പഡാങ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഈ വര്‍ഷം ഡിസംബര്‍ 20-നും 2025 ജനുവരി 6-നും ആരംഭിക്കും. എംബ്രയര്‍ ഇ190-ഇ2 വിമാനമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. 

ഷാന്റൗവിലേക്കുള്ള സര്‍വീസ് 2025 ജനുവരി 16-ന് എയര്‍ബസ് എ320 ഫാമിലി എയര്‍ക്രാഫ്റ്റില്‍ ആരംഭിക്കും. വിയറ്റ്നാമിലെ 30 ദിവസത്തെ വിസരഹിത നയമുള്ള ഏക ലക്ഷ്യസ്ഥാനമായ ഫു ക്വോക്കില്‍ യുനെസ്‌കോയുടെ ബയോസ്ഫിയര്‍ റിസര്‍വായ ദേശീയ പാര്‍ക്ക് സ്ഥിതി ചെയ്യുന്നു.

Advertisment