വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു

New Update
radhakrishnan death.jpg

കായംകുളം: രാമപുരം കീരിക്കാട് എൽപി സ്കൂളിന് സമീപം ദേശീയപാതയിലുണ്ടായ വാഹനപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. രാമപുരം ശ്രീശൈലത്തിൽ  ജി. രാധാകൃഷ്ണപിള്ള (75-റിട്ട. ബിഎസ്എൻഎൽ സബ് ഡിവിഷൻ എഞ്ചിനീയർ) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം.  

Advertisment

ഭാര്യ: ജെ. ലതിക (റിട്ട. അധ്യാപിക, പുള്ളിക്കണക്ക് എൻ എസ് എസ് ഹൈസ്കൂൾ). മക്കൾ: ലാലി ആർ പിള്ള (ടീച്ചർ, എൻഎസ്എസ് ഹൈസ്കൂൾ, വടക്കടത്തുകാവ്), ലീന ആർ പിള്ള (ലക്ച്ചർ, യുഐടി പത്തിയൂർ), ആർ ശംഭുപ്രസാദ് (യൂത്ത് കൊൺഗ്രസ്സ് ഔട്ട്‌ റീച്ച്സെൽ ദേശീയ കോ-ഓർഡിനേറ്റർ). മരുമക്കൾ: പരേതനായ അനിൽ കുമാർ, അജയ് മോഹൻ (അബുദാബി). സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് രാമപുരത്തെ വീട്ടുവളപ്പിൽ.

Advertisment