‘ഉയിരൊഴിഞ്ഞിട്ടും ജനക്കൂട്ടം ഉമ്മൻ ചാണ്ടിയെ കൈയ്യൊഴിയുന്നില്ല’; വിലാപ യാത്ര 8 കിലോമീറ്റർ സഞ്ചരിക്കുവാൻ പിന്നിട്ടത് മൂന്ന് മണിക്കൂർ: ഷാഫി പറമ്പിൽ

New Update
shafi.jpg

കോട്ടയം; ഉമ്മൻചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് തിരിച്ചിട്ട് മണിക്കൂറുകൾ പിന്നിട്ടു. കടന്നുപോകുന്ന പാതക്കിരുവശവും പ്രിയ നേതാവിനെ അവസാനമായി കാണാൻ ജനക്കൂട്ടം തിക്കിത്തിരക്കുകയാണ്. 

Advertisment

കോൺ​ഗ്രസ് നേതാവ് ഷാഫി പറമ്പിലും ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരത്തിനൊപ്പം വാഹനത്തിലുണ്ട്. വിലാപ യാത്ര 8 കിലോമീറ്റർ സഞ്ചരിക്കുവാൻ മൂന്ന് മണിക്കൂറോളം. ഉയിരൊഴിഞ്ഞിട്ടും ജനക്കൂട്ടം ഉമ്മൻ ചാണ്ടിയെ കൈയ്യൊഴിയുന്നില്ലെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

Advertisment