തിരുവനന്തപുരം: കോൺഗ്രസ് നേതാവും തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാർഥിയുമായ ശശി തരൂർ ഡൽഹി നായർ അല്ലെന്നും അസ്സൽ നായരാണെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഡൽഹി നായർ എന്ന ശശി തരൂരിനോടുള്ള കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം ഇപ്പോൾ മാറിയെന്ന് സുകുമാരൻ നായർ പറഞ്ഞു. 'അന്ന് എനിക്കുണ്ടായ ഒരു ധാരണ പിശക് ഞാൻ തിരുത്തിയിട്ടുണ്ട്. അസ്സൽ നായരാണെന്ന് ഞാൻ പറഞ്ഞു. അതുകൊണ്ടാണ് അന്ന് അദ്ദേഹത്തെ യോഗത്തിന് വിളിച്ചത്'- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി