/sathyam/media/media_files/2024/12/22/YlOeTCL7CdwNJl5vrGAE.jpg)
പാലക്കാട് : ശോഭാ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗമായ ശ്രീ കുറുമ്പ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ മൂലംകോടില്‍ സ്ഥാപിക്കുന്ന ് 'ദേവി ഹോമിന് തറക്കല്ലിട്ടു.
50 വയസിന് മുകളില്‍ പ്രായമുള്ള നിരാലംബരായ സ്ത്രീകള്‍ക്കും 10 വയസിന് താഴെയുള്ള അനാഥരായ പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കാനും വളരാനും ലക്ഷ്യമിട്ടാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 72 പെണ്‍കുട്ടികള്‍ക്കും 72 നിരാലംബരായ സ്ത്രീകള്‍ക്കും ഉള്‍പ്പടെ 144 പേര്‍ക്ക് അഭിമാനത്തോടെയും സുരക്ഷിതമായും ജീവിക്കാനുള്ള സൗകര്യങ്ങളാണ് ദേവി ഹോമില്‍ ഉണ്ടാവുക.
ആദ്യഘട്ടത്തില്‍, കിഴക്കാഞ്ചേരി, വടക്കാഞ്ചേരി, കണ്ണാമ്പ്ര എന്നീ പഞ്ചായത്തുകളില്‍ നിന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.
42,000 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമാണ് ദേവി ഹോംസിന് നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി 26,000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണ് ശോഭ ഗ്രൂപ്പ് വകയിരുത്തിയിരിക്കുന്നത്.
അന്തേവാസികള്‍ക്ക് ഭക്ഷണം, വസ്ത്രം, താമസം എന്നിവയുള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമായിരിക്കും.
/sathyam/media/media_files/2024/12/22/WooAZwYWa6uswYOlDDYE.jpg)
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും മുതിര്‍ന്ന സ്ത്രീകള്‍ക്ക് തൊഴില്‍ നൈപുണ്യ വികസനത്തിനുമുള്ള അവസരങ്ങളും പിന്തുണയും നല്‍കും. അന്തേവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും.
സ്ത്രീകളെ മാത്രമായിരിക്കും ജീവനക്കാരായി നിയമിക്കുക. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.
സ്ത്രീസംരക്ഷണത്തിന് വേണ്ടിയുള്ള ശോഭ ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് 'ദേവി ഹോം'.
' കരുത്ത്, കരുതല്‍, വളര്‍ച്ച എന്നിവയെയാണ് 'ദേവി' എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത്. ഈ മൂന്ന് അടിസ്ഥാന തത്വങ്ങള്‍ തന്നെയാണ് ദേവി ഹോം പദ്ധതിയുടെ അടിത്തറയെന്ന് ശോഭ ഗ്രൂപ്പ് ലിമിറ്റഡിന്റെ സ്ഥാപക ചെയര്‍മാന്‍ ശ്രീ. പിഎന്‍സി മേനോന്‍ പറഞ്ഞു.
സമൂഹം പൊതുവെ അംഗീകരിക്കാനും ഏറ്റെടുക്കാനും മടിക്കുന്നവരാണ് നിരാലംബരായ പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും. അവര്‍ക്ക് സുരക്ഷിതമായും മാനുഷികമര്യാദകളോടും കൂടി താമസിക്കാനൊരിടം എന്നതാണ് ദേവി ഹോം എന്ന ആശയത്തിന് പിന്നില്‍.
തങ്ങള്‍ക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്ക് നല്‍കും. അഭിമാനത്തോടും ആദരവോടും ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനാവശ്യമായ സൗകര്യങ്ങളും അവസരങ്ങളും സൃഷ്ടിക്കാനാണ് ശോഭ ഗ്രൂപ്പ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us