അതിരപ്പിള്ളി: അവധിക്കാലം സില്‍വര്‍ സ്റ്റോമിനൊപ്പം അടിച്ചു പൊളിച്ചു ആഘോഷിക്കാന്‍ സുവര്‍ണാവസരം. ത്രില്‍ ഇരട്ടിയാക്കാന്‍ സില്‍വര്‍സ്റ്റോം പാര്‍ക്കില്‍ പുതിയ പത്തു റൈഡുകള്‍ കൂടി ആരംഭിച്ചു. വെക്കേഷന്‍, വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ആകര്‍ഷകമായ സമ്മാനങ്ങളും ഡിസ്‌കൗണ്ടും സന്ദര്‍ശകര്‍ക്കായി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്
സനീഷ് കുമാര്‍ എം.എല്‍.എ പുതിയ റൈഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. റിജേഷ്, വാര്‍ഡ് മെമ്പര്‍ സി.സി കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേബിള്‍ കാര്‍ ഉള്‍പ്പെടെയുള്ള ഹൈ ത്രില്ലിങ് റൈഡുകള്‍ ഉള്‍പ്പെടുന്ന വലിയ വിപുലികരണത്തിന്റെ ആദ്യ ഘട്ടമാണിതെന്ന് എം.ഡി എ.ഐ ഷാലിമാര്‍ അറിയിച്ചു.
ഒരു മണിക്കൂറിലേറെ സ്‌നോ സ്റ്റോമിലെ മൈനസ് പത്ത് ഡിഗ്രി തണുപ്പിന്റെ പുതിയ അനുഭവവും ആറ് മണിക്കൂറോളം വാട്ടര്‍ തീം പാര്‍ക്കിലെ നവ്യനുഭവങ്ങളും ഒന്നിച്ചു ആസ്വദിക്കാന്‍ സാധിക്കുന്ന കേരളത്തിലെ ഏക പാര്‍ക്കാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് തൊട്ടുസമീപം സ്ഥിതിചെയ്യുന്ന സില്‍വര്‍ സ്റ്റോം.
കഴിഞ്ഞ 25 വര്‍ഷമായി സൗത്ത് ഇന്ത്യയിലെ മുന്‍നിര വിനോദ സഞ്ചാര കേന്ദ്രമായ സില്‍വര്‍ സ്റ്റോം ഈ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ കേബിള്‍ കാര്‍ ഉള്‍പ്പെടെ 25 പുതിയ റൈഡുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങും. ഇതോടെ ഒരു ലൊക്കേഷനില്‍ വാട്ടര്‍ തീം പാര്‍ക്ക്, സ്‌നോ പാര്‍ക്ക്, കേബിള്‍ കാര്‍, റിസോര്‍ട്ട്, ഫോറസ്റ്റ് വില്ലേജ് തുടങ്ങി വിവിധ വിനോദോപാദികള്‍ ഉള്ള സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ' വണ്‍ സ്റ്റോപ്പ് ഫണ്‍ ഡെസ്റ്റിനേഷന്‍ ആയി മാറുകയാണ് സില്‍വര്‍ സ്റ്റോം. കേബിള്‍ കാറും മറ്റു പുതിയ റൈഡുകളും ഈ വര്‍ഷത്തെ ഓണത്തോടെ ഉദ്ഘാടനം ചെയ്യും.
അതിരപ്പിള്ളിയുടെ വന ഭംഗിയും അതിരിട്ട പാറകള്‍ കവിഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വിസ്മയദൃശ്യങ്ങളും ഒപ്പം ഉല്ലാസ തിരമാല പെയ്യിച്ച് സില്‍വര്‍സ്റ്റോമിന്റെയും സ്‌നോസ്റ്റോമിന്റെയും കിടിലന്‍ ഹൈ ത്രില്ലിങ് പുതിയ റൈഡുകളും സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവമൊരുക്കും. സുഖകരമായ താമസവും രുചികരമായ ഭക്ഷണവുമായി റിസോര്‍ട്ടും റെസ്റ്റോറന്റും ലഭ്യമാണ്.
പരീക്ഷാച്ചൂടില്‍ നിന്ന് വേനല്‍ച്ചൂടിലേക്ക് എത്തിയ 10, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്കും സ്‌നോ പാര്‍ക്കും 40 % ഡിസ്‌കൗണ്ടില്‍ സന്ദര്‍ശിക്കാം. കൂടെ വരുന്ന രക്ഷിതാക്കള്‍, കൂട്ടുകാര്‍ എന്നിവര്‍ക്ക് 15 % ഡിസ്‌കൗണ്ടും നേടാം.
വിദ്യാര്‍ത്ഥികളെപ്പോലെ അധ്യാപകര്‍ക്കുമുണ്ട് ഡിസ്‌കൗണ്ട്. പാര്‍ക്കിലെത്തിയാലും കുട്ടികളുടെ ഉത്തരവാദിത്തം കാരണം ആഘോഷിക്കാന്‍ കഴിയാതെ പോകുന്ന അധ്യാപകര്‍ക്ക് ഇത്തവണ കുടുംബത്തോടൊപ്പം ടെന്‍ഷനുകളില്ലാതെ അടിച്ചുപൊളിക്കാം. 50% ഡിസ്‌കൗണ്ടാണ് അധ്യാപകര്‍ക്ക് ലഭിക്കുക. കൂടെ വരുന്നവര്‍ക്ക് 15% ഡിസ്‌കൗണ്ടും ലഭിക്കും.
മറ്റു ഗ്രൂപ്പുകളായി വരുന്നവര്‍ക്കും കുടുംബമായി വരുന്നവര്‍ക്കും പ്രീ ബുക്കിങ്ങില്‍ വമ്പിച്ച സമ്മര്‍ ഡിസ്‌കൗണ്ടും രണ്ട് പാര്‍ക്കുകളിലും ലഭ്യമാണ്.
ബുക്കിങ്ങിന് :
9447775444, 9447603345