പാടിയും പറഞ്ഞും വീണ്ടും ഒരേ ബെഞ്ചിൽ, ദേശബന്ധു ഹൈസ്കൂൾ, 977-78 ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം നടത്തി

New Update
poorvavidjyarthi1.jpg

തച്ചമ്പാറ :ഇണങ്ങിയും, പിണങ്ങിയും,കുസൃതി കാണിച്ചും,കഴിഞ്ഞു പോയ ആ കുട്ടിക്കാലം ആര്‍ക്കു മറക്കാനാകും.സ്കൂൾ മുറ്റത്ത് ഓടിയും ചാടിയും കളിച്ചും ചിരിച്ചും നടന്നിരുന്ന ആ ബാല്യകാലം,ഇനി ഒരിക്കലെങ്കിലും തിരിച്ചു വന്നെങ്കില്‍. വെറുതെയാണെങ്കിലും  ,ഈ നിമിഷം ആ ഓര്‍മകള്‍ പങ്കിട്ടാണ് തച്ചമ്പാറ ദേശബന്ധു ഹൈസ്കൂൾ 1977-78 ബാച്ച് പൂർവ വിദ്യാർത്ഥികൾ  സംഗമിച്ചത്.

Advertisment

1977-78 കാലത്തെ വിദ്യാര്‍ത്ഥികളാണ് വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുകൂടിയത്. അധ്യാപകരും,ഉദ്യോഗസ്ഥരും, വീട്ടമ്മമാരും ജന പ്രതിനിധിയും വക്കീലും പട്ടാളവും ഒക്കെയായിട്ടും വിദ്യാലയമുറ്റത്ത് എത്തിയവർ പഴയ കൂട്ടുകാരായി. ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ച സ്ഥാപനങ്ങളിൽ ഒന്നായ തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്കൂൾ
1977-78 കാലയളവിൽ പഠിച്ചിറങ്ങിയവർ ഓരോ വർഷവും സംഗമം നടത്താറുണ്ട്.

കൗമാര തുടിപ്പിന്റെ ഓർമയിൽ പഴയ കുസൃതികൾ ഓർത്തെടുക്കാനും ഓർമകളുടെ നിലാവിൽ എല്ലാം മറന്ന് ഉല്ലസിക്കാനുമായി പഴയ സൗഹൃദങ്ങളുടെ ഒത്തുചേരൽ. നാലര പതിറ്റാണ്ടിനു ശേഷം സ്നേഹത്തണലും ഓർമകളുമായി സുകൃതം നൽകിയ തിരുമുറ്റത്ത് സംഗമിക്കുന്നതിന് ഈ ബാച്ചിൽ പഠിച്ചിറങ്ങിയവർ പല ദേശത്തു നിന്നും എത്തി.

പരിചയപ്പെടലും ഗാനാലാപനവും നടത്തിയായിരുന്നു സംഗമത്തിന്റെ തുടക്കം.
അഡ്വ.പി.സി.മാണി അധ്യക്ഷനായി. വി.കെ.രമേശ്‌ വിട പറഞ്ഞുപോയ കൂട്ടുകാർക്കായി അനുസ്മരണം നടത്തി. ചന്ദ്രൻ തച്ചമ്പാറ, ആന്റണി മതിപ്പുറം,കെ.രാമചന്ദ്രൻ രാധാകൃഷ്ണൻ,തുടങ്ങിയവർ സംസാരിച്ചു.

Advertisment