New Update
/sathyam/media/media_files/R6sbJxRETCK881pS8X6o.jpg)
മലപ്പുറം: പാണ്ടിക്കാട് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മൂന്നര വയസ്സുകാരൻ മരിച്ചു. കാളംകാവിലെ കാങ്കട സ്വദേശികളായ അമീർ- തസ്‌നി ദമ്പതികളുടെ മകൻ റസൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
Advertisment
അമീറിന്റെ തറവാട്ട് വീട്ടിൽ വച്ചായിരുന്നു സംഭവം. മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു റസൽ. ഇതിനിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം രാത്രി ബന്ധുക്കൾക്ക് വിട്ട് നൽകി. മൃതദേഹം കാരായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us