ഹരിപ്പാട്: ഭാര്യയെ കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ച കേസില്‍ അച്ഛനു പിന്നാലെ മകനും അറസ്റ്റില്‍.
കരുവാറ്റ മൂട്ടിയില്‍ വീട്ടില്‍ ശിവപ്രസാദിന്റെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കരുവാറ്റ വില്ലേജില്‍ കൊടുപത്തു വീട്ടില്‍ ബിന്ദുമോന്‍ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന മകന്‍ അര്‍ജുനനെ (23) കഴിഞ്ഞദിവസം രാത്രിയില്‍ പൊലീസ് പിടികൂടി. ഫെബ്രുവരി ഒമ്പതിന് രാത്രി 10.25 ഓടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ശിവപ്രസാദിന്റെ ഭാര്യയെ കുറിച്ച് ബിന്ദുമോന്‍ മോശമായി മറ്റുള്ളവരോട് പറഞ്ഞതു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ബിന്ദു മോനും മകനായ അര്‍ജുനും ഇയാളുടെ ബന്ധുക്കളും ചേര്‍ന്ന് വീട്ടില്‍ കയറി അക്രമം നടത്തിയത്. ശിവപ്രസാദിനെയും അച്ഛനെയും ഇയാളുടെ അമ്മയെയും ക്രൂരമായി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
വടികൊണ്ട് തലയ്ക്കു അടിയേറ്റ ശിവപ്രസാദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്കെതിരെ വധ ശ്രമത്തിന് കേസ് എടുത്തു. അര്‍ജുനനെ കോടതി റിമാന്‍ഡ് ചെയ്തു.