സൗത്ത് ഇന്ത്യൻ ബാങ്ക് പൊന്നാനി ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ

New Update
SIB

മലപ്പുറം: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാറ്റിസ്ഥാപിച്ച പൊന്നാനി ബ്രാഞ്ച് സുബ്രഹ്മണ്യൻ ഡോക്ടർ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. ബ്രാഞ്ചിന്റെ ഉദ്‌ഘാടനം സിനിമാതാരം വിൻ സി അലോഷ്യസ് നിർവഹിച്ചു.

Advertisment

മുനിസിപ്പൽ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത് എടിഎം കൗണ്ടറും എം. ഇ. എസ് എഞ്ചിനീയറിംഗ് കോളേജ് സെക്രട്ടറി കെ വി ഹബീബുള്ള ലോക്കർ സൗകര്യവും ഉദ്‌ഘാടനം ചെയ്തു. ബാങ്കിന്റെ കോഴിക്കോട് റീജണൽ മേധാവി ജാക്വലിൻ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു.

 ചീഫ് മാനേജർ മാത്യൂസ് പോൾ, ബ്രാഞ്ച് മാനേജർ ഐവിൻ തോമസ്, ബാങ്ക് ജീവനക്കാർ, രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ, ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

Advertisment