രഹസ്യവിവരത്തെ തുടര്‍ന്ന് സ്പാ സെന്ററിലും ലോഡ്ജിലും മിന്നല്‍ റെയ്ഡ്. മുറികളില്‍ പരിശോധന, കഞ്ചാവ് പിടിച്ചെടുത്തു. ഉടമകള്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന. ആലപ്പുഴയിലെ സ്പാ, ഹോം സ്റ്റേകള്‍, ലോഡ്ജുകള്‍ എന്നിവയില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി.

New Update
police 2345

ആലപ്പുഴ: ആലപ്പുഴയില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന. ആലപ്പുഴയിലെ സ്പാ, ഹോം സ്റ്റേകള്‍, ലോഡ്ജുകള്‍ എന്നിവയില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. രണ്ടിടങ്ങളില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കണ്ടെത്തിയ സ്ഥാപനത്തിലെ ഉടമകളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

Advertisment


വളവനാട് വാറന്‍ കവലയിലെ ആബേല്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നും പുന്നമടയിലെ സ്ട്രോബറി സ്പായില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്.ആബേല്‍ ടൂറിസ്റ്റ് ഹോം ല്‍ നിന്നും  രണ്ട് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.


 

ഈ സ്ഥാപനത്തിലെ ഉടമ സുബാഷിനെയാണ് അറസ്റ്റ് ചെയ്തത്. പുന്നമടയിലെ സ്‌ട്രോബറി സ്പാ എന്ന സ്ഥാപനത്തില്‍ നിന്ന് നാലു ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സ്ഥാപനത്തിന്റെ ഉടമ മറയൂര്‍ സ്വദേശി ഡെവിന്‍ ജോസഫിനെയും അറസ്റ്റ് ചെയ്തു.

 

Advertisment