Advertisment

ബഡ്‌സ് വിദ്യാര്‍ഥികള്‍ ഇച്ഛാശക്തിയുടെ പ്രതീകങ്ങളെന്നു സ്പീക്കര്‍ എ എന്‍ ഷംസീര്‍; സംസ്ഥാന കലോത്സവത്തിൽ കിരീടം ചൂടി വയനാട്

New Update
Buds school.jpg

കണ്ണൂർ: ബഡ്‌സ് വിദ്യാര്‍ഥികള്‍ അരിക് വല്‍കരിക്കപ്പെട്ടവരല്ലെന്നും ഇച്ഛാശക്തിയുടെ പ്രതീകങ്ങളാണെന്നും നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കുടുംബശ്രീ സംഘടിപ്പിച്ച അഞ്ചാമത്  ബഡ്‌സ് സ്കൂൾ   സംസ്ഥാന കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ബഡ്‌സ് സ്ഥാപനങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ സര്‍ഗവാസനകള്‍ കണ്ടെത്തി പരിപോഷിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നത്. ബഡ്‌സ് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനാണ്. പ്രതിഭാശാലികളായ കുട്ടികളാണ് ബഡ്‌സ് സ്ഥാപനങ്ങളിലുള്ളത്.

 ബഡ്‌സ് സ്‌കൂളുകളിലെഅധ്യാപകരുടെ കഠിനാധ്വാനവും സമര്‍പ്പണവും വിലമതിക്കാനാകാത്തതാണെന്നും  സ്പീക്കര്‍   പറഞ്ഞു. കലാമേളയിൽ 43 പോയിന്റോടെ  വയനാട് ജില്ല കിരീടം ചൂടി. 37 പോയിന്റോടെ തൃശൂര്‍ ജില്ല രണ്ടാംസ്ഥാനവും 27 പോയിന്റോടെ എറണാകുളം ജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

Advertisment