/sathyam/media/media_files/gfAEDXqUwlPccL2A3M0s.jpg)
കൊല്ലം: കൊല്ലം കണ്ണനല്ലൂരില്‍ ഒരു വീട്ടില്‍ നടത്തിയ എക്‌സൈസ് പരിശോധനയില്‍ എട്ടര കിലോ കഞ്ചാവ് പിടികൂടി. കണ്ണനല്ലൂര്‍ സ്വദേശി സംഗീതിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റെ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. സംഗീതും സുഹൃത്തുക്കളും റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിക്കുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊല്ലത്തിനടുത്ത് കണ്ണനല്ലൂരിലുള്ള സംഗീതിന്റെ വീട്ടില്‍ നിന്ന് എക്‌സൈസുകാര്‍ കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധനാ സംഘം എത്തുമ്പോള്‍ സംഗീതും സുഹൃത്തുക്കളും ചേര്‍ന്ന് വില്‍പനയ്ക്ക് വേണ്ടി കഞ്ചാവ് നിറയ്ക്കുന്നക്കുകയായിരുന്നു. റെയ്ഡിനിടെ എക്‌സൈസുകാരെ പ്രതികള്‍ ആക്രമിക്കുകയും ചെയ്തു.
സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഗീതിനൊപ്പം വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ റെയ്ഡിനിടെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സംഗീത് അറസ്റ്റിലായി. വലിയ പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന എട്ടര കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. പ്രതികള്‍ കഞ്ചാവ് നിറച്ചിരുന്ന വീട്ടില്‍ നിന്ന് ഒരു വടിവാളും കണ്ടെടുത്തിട്ടുണ്ട്.