/sathyam/media/media_files/mvox1PJcr91ZdhjBF5GF.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കൊറിയറിലെത്തിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍.
ശ്രീകാര്യം പൗഡികോണത്തെ കൊറിയര്‍ സ്ഥാപനത്തില്‍ ബംഗളൂരുവില്‍ നിന്ന് എത്തിച്ച 61 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. തിരുമലയില്‍ വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശിയായ മുജാഹിദ് മന്‍സുദി (40) ആണ് പിടിയിലായത്.
കൊറിയര്‍ വഴി പുകയില ഉല്‍പ്പന്നങ്ങളും മറ്റും എത്തുന്നതായി വിവരം ലഭിച്ച പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ പൗഡികോണത്തെ കൊറിയര്‍ സ്ഥാപനത്തില്‍ മുജാഹിദിന്റെ പേരില്‍ നാല് ചാക്കുകളിലായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിയതായി പൊലീസ് മനസ്സിലാക്കി.
സ്ഥാപനത്തിലെത്തി പാര്‍സല്‍ വാങ്ങി പോകാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. മുന്‍പും പല തവണ ഇത്തരത്തില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.