New Update
/sathyam/media/media_files/vBX0L1WeaQpiXg1PTTW0.webp)
മലപ്പുറം: കോട്ടക്കലിൽ തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്. കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്ണമണിക്കും പരിക്കുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടായിരുന്നു ആതിഫിനെ തെരുവുനായ ആക്രമിച്ചത്.
Advertisment
അതേസമയം, താമരശ്ശേരി കട്ടിപ്പാറയിൽ തെരുവുനായകൾ ആടിനെ കടിച്ചുകൊന്നു. പിലാകണ്ടി സ്വദേശി ഉസ്മാന്റെ വീടിനുസമീപം മേഞ്ഞുകൊണ്ടിരുന്ന മൂന്ന് ആടുകളെയാണ് തെരുവുനായകൾ ആക്രമിച്ചത്. കടിയേറ്റ മറ്റ് രണ്ട് ആടുകൾ അവശനിലയിലാണ്.