തെരുവുനായ ആക്രമണം: വടകരയിൽ ഏഴുപേർക്ക് കടിയേറ്റു

വടകരയില്‍ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്.

New Update
dog.webp

കോഴിക്കോട്: വടകരയില്‍ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്. പുതിയ ബസ് സ്റ്റോപ്പ്, മേപ്പയിൽ, പാർക്ക് റോഡ്, എടോടി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

മലപ്പുറം കോട്ടക്കലിൽ നായയുടെ കടിയേറ്റ് അഞ്ചര വയസുകാരന് ഗുരുതര പരിക്കേറ്റിരുന്നു. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ആതിഫിനാണ് കടിയേറ്റത്. വീടിനു മുറ്റത്തേക്ക് ഇറങ്ങിയ കുട്ടിയെ തെരുവുനായ കടന്നാക്രമിക്കുകയായിരുന്നു. ആതിഫിന്റ കണ്ണിലെ കൃഷ്ണമണിക്കും താടിക്കുമാണ് പരിക്കേറ്റത്.

street dog
Advertisment