മാനസിക സമ്മര്‍ദ്ദത്തിലാണോ? എങ്കില്‍ ഇവയൊക്കെ കഴിച്ചുനോക്കൂ…

നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതാണ്

New Update
green tea

കൊച്ചി: നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതാണ്. ശരീരത്തിലെ വിവിധ ഫിസിയോളജിക്കല്‍, കെമിക്കല്‍ പ്രക്രിയകളിലെ സ്വാധീനം കാരണം ഭക്ഷണം മാനസികാവസ്ഥയെയും വികാരങ്ങളെയും സ്വാധീനിക്കുന്നു.

Advertisment

ചില ഭക്ഷണങ്ങൾ മനസിന് അനുഭവപ്പെടുന്ന സമ്മർദ്ദം കുറയ്ക്കാന്‍ സഹായകമാണ്. അത്തരത്തിലൊന്നാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. ഇവ കഴിച്ച് കഴിയുമ്പോൾ ഡോപാമൈന്‍, സെറോടോണിന്‍ തുടങ്ങിയവയുടെ അളവ് വര്‍ധിക്കുന്നു. ഇത് നല്ലൊരു മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നതാണ്. ഉത്കണ്ഠ കുറയ്ക്കുന്ന മഗ്നീഷ്യവും ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്.

അതുപോലെ തന്നെ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീയും മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. അമിനോ ആസിഡായ എല്‍-തിയനൈന്‍ ഗ്രീന്‍ ടീയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായകമാണ്.

മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ തൈര് കഴിക്കുന്നതും നല്ലതാണ്. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രോബയോട്ടിക് ഭക്ഷണമായാണ് തൈരിനെ കണക്കാക്കുന്നത്. മികച്ച മാനസികാവസ്ഥയ്ക്കായുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും തൈര് സഹായിക്കുന്നു.

വിറ്റാമിന്‍ സി നിറഞ്ഞിരിക്കുന്ന ഓറഞ്ച് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പഴമാണ് ഇത് ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായകമാണ്.

green tea
Advertisment