/sathyam/media/media_files/akOWGuW0RcBLq1sGQHEB.jpg)
കോഴിക്കോട്: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. 2023 മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ അടുത്ത മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡൻ്റായി അഡ്വ എം റഹ്മത്തുള്ളയെയും ജന സെക്രട്ടറിയായി കെ.പി മുഹമ്മദ് അഷ്‌റഫിനെയും ട്രഷററായി ജി.മാഹിൻ അബൂബക്കറിനേയും സംസ്ഥാന കൗൺസിൽ യോഗം തിരഞ്ഞെടുത്തു. കൗൺസിൽ യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഉമ്മർ പണ്ടികശാല ഉൽഘാടനം ചെയ്തു. അഡ്വ എം റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. എച്ച് റഷീദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.പി മുഹമ്മദ് അഷ്റഫ് പ്രവർത്തന റിപ്പോർട്ടും , ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
യു.പോക്കർ,ദേശീയ പ്രസിഡൻ്റ് അഹമ്മദ് കുട്ടി ഉണ്ണികുളം സംസാരിച്ചു. മറ്റു ഭാരവാഹികളായി എം.എം ഹമീദ് പാലക്കാട്, കെ.ടി കുഞ്ഞാൻ മലപ്പുറം, എ മുനീറ മലപ്പുറം,കെ.എം കോയ കോഴിക്കോട്,അഷ്റഫ് എടനീർ കാസർക്കോട്, കെ.പി മൂസഹാജി കണ്ണൂർ (വൈസ് പ്രസിഡൻ്റുമാർ) ഉമ്മർ ഒട്ടുമ്മൽ മലപ്പുറം, ശരീഫ് കൊടവഞ്ചി കാസർക്കോട്,സി.അബ്ദുൽ നാസർ മലപ്പുറം,ആതവനാട് മുഹമ്മദ്കുട്ടി മലപ്പുറം,സൗദ ഹസ്സൻ കോഴിക്കോട്,പി.വി കുഞ്ഞുമുഹമ്മദ് വയനാട്, സി പി കുഞ്ഞഹമ്മദ് കോഴിക്കോട്.(സെക്രട്ടറിമാർ) സെക്രട്ടറിയേറ്റ് അംഗങ്ങളായി:എ.അബ്ദുറഹിമാൻ,എം. എ കരീം കണ്ണൂർ,വി. എ കെ തങ്ങൾ മലപ്പുറം,വല്ലാഞ്ചിറ അബ്ദുൽ മജീദ് മലപ്പുറം,സി. മൊയ്തീൻ കുട്ടി വയനാട്,പി. എ ഷാഹുൽ ഹമീദ് ത്രിശൂർ,എ ടി അബ്ദു കോഴിക്കോട്, പി.പി നസീമ ടീച്ചർ കാസർക്കോട് എന്നിവരെയും കൗൺസിൽ യോഗം തിരഞ്ഞെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us