New Update
/sathyam/media/media_files/2025/03/21/XRE3CtvALGDBCqnqArUD.jpg)
കോഴിക്കോട്: പേരോട് എംഐഎം എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന്റെ പുറത്ത് വച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ 4 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു.
Advertisment
ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും റാഗിങ് സംബന്ധിച്ച വകുപ്പുകള്‍ ചുമത്തുകയെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിയെ കഴിഞ്ഞ മാസവും മര്‍ദ്ദിച്ചിരുന്നു. ആ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്.
ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല, താടി വടിച്ചില്ലെന്നാരോപിച്ച് സീനിയര്‍ വിദ്യാര്‍ഥികളാണ് മര്‍ദിച്ചത്. കൈകള്‍ പിന്നിലേക്ക് പിടിച്ചുവെച്ച് വിദ്യാര്‍ഥിയെ മര്‍ദിച്ചു. ശേഷം തലപിടിച്ച് ചുമരിലിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി.