New Update
/sathyam/media/media_files/2025/12/23/chrismas-2025-12-23-15-51-51.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ നാഷണല്‍ കേഡറ്റ് കോര്‍പ്സും സംസ്കൃതം ജനറല്‍ വിഭാഗവും സംയുക്തമായി മലയാറ്റൂരിലുള്ള ദൈവദാന്‍ വൃദ്ധസദനത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളുമായി വൃദ്ധസദനത്തിലെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകരും അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ചു. അന്തേവാസികളുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു.
Advertisment
വയോജന സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാന്‍ ദൈവദാന്‍ സെന്ററിലെ ക്രിസ്തുമസ് ആഘേഷങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞതായി നാഷണല്‍ കേഡറ്റ് കോര്‍പ്സ് ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ. ലിഷ സി. ആര്‍. പറഞ്ഞു. സംസ്കൃതം ജനറല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശിവജ എസ്. നായര്‍, എന്‍. സി. സി. സ്റ്റുഡന്റ് ഓഫീസര്‍മാരായ ആതിര പി. ബി., സേതു എസ്., കൃഷ്ണ അനന്തന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us