Advertisment

വെൽഫെയർ ഹോം സമർപ്പിച്ചു

New Update
welfair home1.jpg

മൊറയൂർ: വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തുവെട്ടിപാറ ഭാഗത്ത് സുമനസ്സുകളുടെ സഹകരണത്തോടെ നിർമിച്ച അഞ്ചാമത് വെൽഫെയർ ഹോം ജില്ലാ പ്രസിഡൻറ് നാസർ മാസ്റ്റർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. ഗുണഭോക്താവിന് വേണ്ടി എംസി അഹമ്മദ് കബീർ എന്ന കുഞ്ഞു താക്കോൽ ഏറ്റുവാങ്ങി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ ജാഫർ മാസ്റ്റർ, നൗഷാദ് ചുള്ളിയൻ, മുസ്‌ലിയാരങ്ങാടി യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽറഷീദ്, ജമാഅത്തെ ഇസ്ലാമി വള്ളുവമ്പ്രം ഏരിയ പ്രസിഡൻറ് ഹബീബുറഹ്‌മാൻ എന്നിവർ സംസാരിച്ചു. 

കോൺട്രാക്ടർ അബ്ബാസലി, എഞ്ചിനീയർ പിസി ഹംസ എന്നിവരെ സ്‌നേഹോപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശാക്കിർ മോങ്ങം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ശരീഫ് മൊറയൂർ സ്വാഗതവും സികെ മൊറയൂർ നന്ദിയും പറഞ്ഞു. കെ. ത്വാഹിർ ഹുസൈൻ, അലവിക്കുട്ടി കാരാട്ടിൽ, നൗഷാദ് ബാബു, അബ്ദുറഹ്‌മാൻ, അഹമ്മദ് ആലശേരി, കെ സലീൽ ഹാദി, കെ ശുക്കൂർ, എംസി അനസ്, സി.കെ. അലവിക്കുട്ടി, ടി.എസ്. സൈതലവി, ഇബ്രാഹിം ഒഴുകൂർ, കോട്ട ഹുസൈൻ ഹാജി, സഫ്വാൻ കുറുങ്ങാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment