കൊച്ചി: ധനകാര്യ ബിസിനസ് രംഗത്തെ സംരംഭകത്വ മികവിനുള്ള എലെറ്റ്സ് ബിഎഫ്എസ്ഐ സിഎക്സോയുടെ ഫിനാന്‍ഷ്യല്‍ സക്സസ് ചാമ്പ്യന്‍ പുരസ്‌കാരം മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാറിന് ലഭിച്ചു. ധനകാര്യ വ്യവസായ രംഗത്ത് നല്‍കിയ സംഭാവനകള്‍, നേതൃപരമായ പങ്ക്, നടപ്പിലാക്കിയ നൂതനാശയങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ഈ പുരസ്‌കാരം. 'ഈ അംഗീകാരം ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ഈ നേട്ടം മണപ്പുറം ഫിനാന്‍സ് കുടുംബത്തിന്റെ കൂട്ടായ പരിശ്രമങ്ങളുടേയും കഠിനാധ്വാനത്തിന്റേയും ഫലമാണ്. ഉപഭോക്താക്കള്‍ ഞങ്ങളിലര്‍പ്പിച്ച വിശ്വാസത്തിനും അവരുടെ പിന്തുണയ്ക്കും ലഭിച്ച അംഗീകാരം കൂടിയാണിത്,' വി.പി നന്ദകുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ എലെറ്റ്സ് മേധാവി ഡോ. രവി ഗുപ്ത, കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഐടി സര്‍വീസസ് സുംനേശ് ജോഷി എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം നല്‍കിയത്. ഡോ. രവി ഗുപ്തയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബിസിനസ് മാധ്യമ, ഗവേഷണ സ്ഥാപനമാണ് എലെറ്റ്സ്.