ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു വിജയകരമയ സമാപനം; കൊപ്പേൽ സെന്റ് അൽഫോൻസാ , മക്കാലൻ ഡിവൈൻ മേഴ്‌സി ഇടവകകൾ ചാമ്പ്യരായി

ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു ഡാലസിൽ വിജയകരമായ സമാപനം

author-image
ആതിര പി
Updated On
New Update
hhh

ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു ഡാലസിൽ വിജയകരമായ സമാപനം. ജൂലൈ 14 മുതൽ 16 വരെ സെന്റ് തോമസ് സീറോ മലബാർ ഫൊറോന, ഡാളസ് ആയിരുന്നു വേദി.

ഗ്രൂപ്പ് 'എ' യിൽ, 123 പോയിന്റ് നേടി കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ വിജയികൾക്കുള്ള കുഴിപ്പള്ളിൽ അന്നക്കുട്ടി ജോസഫ് എവറോളിംഗ്‌ ട്രോഫി നേടി. ആതിഥേയരായ ഗാർലാന്റ് ഫൊറോന 117 പോയിന്റ്നേടി റണ്ണേഴ്‌സ് അപ്പിനുള്ള ചുണ്ടത്തു ജോർജ് മാത്യു മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫി കരസ്‌ഥമാക്കി.

ഗ്രൂപ്പ് 'ബി' യിൽ ഡിവൈൻ മേഴ്‌സി മക്കാലൻ, ഒക്ലഹോമ ഹോളി ഫാമിലി എന്നിവരാണ് യഥാക്രമം വിജയികളും, റണ്ണേഴ്‌സ് അപ്പുമായത്. ഡാളസ് - ഒക്ലഹോമ റീജണിൽ നിന്നായി ഒൻപതു ഇടവകകൾ പങ്കെടുത്തു. കുട്ടികളുടെയും, യുവജന കലാപ്രതിഭകളുടെയും അതുല്യപ്രകടനങ്ങൾക്കാണ് അരങ്ങു വേദിയായത്. അറുനൂറോളം മത്സരാർത്ഥികളും കുടുംബാഗങ്ങളുമായി രണ്ടായിരത്തോളം വിശ്വാസികൾ സംഗമിച്ചപ്പോൾ യുവജന കൂട്ടായ്മക്കും സഭാംഗളുടെ വിശ്വാസപ്രഘോഷണത്തിനും മൂന്നു ദിനം നീണ്ട കലാമേള നേർ സാക്ഷ്യമായി.

സമാപന ദിവസം ജൂബിലി ഹാളിൽ നടന്ന പൊതു പരിപാടിയിൽ സെന്റ് തോമസ് ഫൊറോനാ വികാരി ഫാ ജെയിംസ് നിരപ്പേൽ, സെന്റ് അൽഫോൻസാ വികാരി. ഫാ മാത്യുസ് മുഞ്ഞനാട്ട്, രൂപതാ യൂത്ത് ഡയറക്ടറും ഹൂസ്റ്റൺ സെന്റ് ജോസഫ് അസി. വികാരിയുമായ ഫാ. മെൽവിൻ പോൾ മംഗലത്ത്‌, മദർ മരിയ തെങ്ങുംതോട്ടം, സിസ്റ്റർ ക്ലെറിൻ കൊടിയന്തറ തുടങ്ങിയവർ ചേർന്ന് വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. വിജയികൾ ആവേശാരവങ്ങളോടെ ട്രോഫികൾ ഏറ്റുവാങ്ങി.

മേളയോടനുബന്ധിച്ചു സംഘടിപ്പിച്ച റാഫിൾ നറുക്കെടുപ്പും, നാടൻ ഭഷ്യമേളയും വൻവിജയമായിരുന്നു. ആദ്യദിനത്തിൽ നടന്ന പൊതു സമ്മേളനത്തിൽ ഫെസ്റ്റിന്റെ ഉദ്ഘാടനം രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. ഇടവകകളുടെ ആകർഷമായ മാർച്ച് പാസ്റ്റും, ഓപ്പണിങ് സെറിമണിയും തദവസരത്തിൽ അരങ്ങേറി.

ഫാ. ജെയിംസ് നിരപ്പേൽ , ഇവന്റ് കോർഡിനേറ്റർമാരായ ചാർളി അങ്ങാടിശ്ശേരിൽ , ജാനറ്റ് ജോസി , ജീവൻ ജെയിംസ്, കൈക്കാരന്മാരായ ചാർളി അങ്ങാടിശ്ശേരിൽ, ടോമി ജോസഫ് , ജിമ്മി മാത്യു, ജീവൻ ജെയിംസ്, സെക്രട്ടറി മോളി വർഗീസ്, പാരീഷ് കോർഡിനേറ്ററുമാരായ രാജു കാറ്റാടി, ഷേർളി ഷാജി നീരാക്കൽ, തുടങ്ങിയവരും വിവിധ സബ് കമ്മറ്റികളും ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

ഡയമണ്ട് സ്പോൺസർ രാജീവ് മഠത്തിപ്പറമ്പിൽ ജോസഫ്, എം.ഡി & ശാന്തി ജോസഫ്, ഗോൾഡ് സ്പോൺസർമാരായ സിജോ വടക്കൻ (ട്രിനിറ്റി ഗ്രൂപ്പ്), മാത്യൂസ് ചാക്കോ, സി.പി.എ, ബിജു പോൾ (പ്രൈം ചോയ്സ് ലെൻഡിംഗ്), ബെർക്ക്മാൻസ് ജോൺ, എം.ഡി, എലിസബത്ത് ജോൺ, എം.ഡി, സിൽവർ സ്പോൺസർമാരായ ജോൺ എം.ജോസഫ്, എം.ഡി., ഷീല എം ജോസഫ് (പ്രൈമറി കെയർ ക്ലിക്കി ഓഫ് ടെക്സാസ്), ജോർജ് അഗസ്റ്റിൻ(ന്യൂയോർക്ക് ലൈഫ്), പോളി പൈനടത്ത്, എന്നിവരായിരുന്നു ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ. ലോയൽ ട്രാവൽസ് (ജോജി ജോർജ്), രാജൻ തോമസ് ചിറ്റാർ (സിൽവർ മൂവീസ്), ജിൻസ് മാടവന (ഗ്രേസ് ഇൻഷുറൻസ്), സണ്ണി ജോസഫ്, സിഗ്മ ടൂർ ആൻഡ് ട്രാവൽസ് എന്നിവരായിരുന്നു റാഫിൾ സ്പോൺസേഴ്‌സ്.

Advertisment

Inter-Parish Talent Fest
Advertisment