വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റിനല്‍കിയില്ലെന്നാരോപിച്ച് കടയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവര്‍

മുടവന്‍മുകള്‍ സ്വദേശി മധു ആണ്  ഓട്ടോ ഇലക്ട്രിക്കല്‍സിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. 

New Update
65757

തിരുവനന്തപുരം: വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റിനല്‍കിയില്ലെന്നാരോപിച്ച് കടയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവര്‍. പൂജപ്പുര പരീക്ഷ ഭവനു സമീപമുള്ള ഷോപ്പിലായിരുന്നു സംഭവം. മുടവന്‍മുകള്‍ സ്വദേശി മധു ആണ്  ഓട്ടോ ഇലക്ട്രിക്കല്‍സിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. 

Advertisment


രാവിലെ കടയിലെത്തിയ ഇയാള്‍ കേടായ ബാറ്ററി മാറ്റി പുതിയതു നല്‍കണമെന്ന് ആവശ്യപ്പെട്ടു. കടയുടമ വിസമ്മതിച്ചതോടെ കൈയ്യില്‍ കരുതിയ ഒരു കുപ്പിയില്‍ പെട്രോളും  ലൈറ്ററുമായി കടയ്ക്കുള്ളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. 



വിവരമറിഞ്ഞെത്തിയ തിരുവനന്തപുരം ഫയര്‍‌സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മധുവിനെ അനുനയിപ്പിക്കുകയും ഇതിനിടെ ബാറ്ററി മാറ്റിനല്‍കാമെന്നു കടയുടമ സമ്മതിക്കുകയും ചെയ്തതോടെയാണ് മധു ആത്മഹത്യാശ്രമത്തില്‍ നിന്നു പിന്മാറിയത്. 

ബാറ്ററി മാറ്റി നല്‍കാത്തതിനാല്‍  മധു നേരെത്തെ പൂജപ്പുര സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഈ സംഭവം. എന്നാല്‍, വാറണ്ടി കാര്‍ഡ് കൊണ്ടുവരാത്തതുകൊണ്ടാണ് ബാറ്ററി മാറ്റി നല്‍കാന്‍ വിസമ്മതിച്ചതെന്നാണ് കടയുടമയായ ബിജു ഫയര്‍ഫോഴ്സിനോട് പറഞ്ഞത്.