കേരളത്തില്‍ ഒരു വര്‍ഷം ആത്മഹ്യ ചെയ്യുന്നതു പതിനായിരത്തോളം ആളുകള്‍. കൂട്ട ആത്മഹത്യകളിലും കേരളം പിന്നിലല്ല. ഡോക്ടര്‍മാരിലും വക്കീലന്മാരിലും ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നു

കേരളത്തില്‍ ഒരു വര്‍ഷം പതിനായിരത്തിന് അടുത്ത് ആളുകള്‍ ആത്മഹ്യ ചെയ്യുന്നു.  2019 ല്‍  8,556 ആളുകളാണ് ആത്മഹത്യ ചെയ്തത്. 2023 ആയപ്പോഴേയ്ക്കും ഒരു വര്‍ഷം ആത്മഹത്യ ചെയ്തവരുടെ എണ്ണം 10972 ആയി ഉയര്‍ന്നു.

New Update
മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഈ മാർഗ്ഗം സ്വീകരിക്കാം

കോട്ടയം: കേരളത്തില്‍ ഒരു വര്‍ഷം പതിനായിരത്തിന് അടുത്ത് ആളുകള്‍ ആത്മഹ്യ ചെയ്യുന്നു.  2019 ല്‍  8,556 ആളുകളാണ് ആത്മഹത്യ ചെയ്തത്. 2023 ആയപ്പോഴേയ്ക്കും ഒരു വര്‍ഷം ആത്മഹത്യ ചെയ്തവരുടെ എണ്ണം 10972 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷവും ആത്മഹത്യയുടെ കാര്യത്തില്‍ മാറ്റമുണ്ടായില്ല. കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം ഒട്ടും പിന്നിലല്ല. 2023ല്‍ കേരളത്തില്‍ 17 കുടുംബങ്ങളിലായി 40 പേര്‍ കുടുംബ ആത്മഹത്യയിലൂടെ ജീവന്‍ വെടിഞ്ഞിട്ടുണ്ട്.

Advertisment

കഴിഞ്ഞ വര്‍ഷവും നിരവധി കുടുംബ കൂട്ട ആത്മഹ്യ കേരളം കണ്ടു. ഈ വര്‍ഷം കോട്ടയം ജില്ലയില്‍ മാത്രം മൂന്നു കുടുംബ കൂട്ട ആത്മഹത്യകളാണു നടന്നത്. രണ്ടു ആത്മഹത്യയില്‍ അമ്മമാര്‍ പെണ്‍ മക്കളെ ഒപ്പം കൂട്ടിയപ്പോള്‍ ഒന്നില്‍ മകളുടെ പ്രേമത്തെ ചൊല്ലിയുണ്ടായ തകര്‍ത്തിനിടെ ദേഹത്തു പെട്രോള്‍ ഒഴിച്ചു അമ്മയുടെ ആത്മഹത്യാ ശ്രമത്തില്‍ മകളുടെയും ഭര്‍ത്താവിന്റെയും ജീവന്‍ നഷ്ടപ്പെട്ടു. ഏകമകന്‍ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

depression in women

ലോകത്ത് ഓരോ നാല്‍പ്പതു സെക്കന്റിലും ഒരാള്‍ വീതം ആത്മഹത്യാ ചെയ്യുന്നുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ആത്മഹത്യയും ആത്മഹത്യ ചെയ്തവരുടെ ഉറ്റബന്ധുകളും ഉടയവരും സുഹൃത്തുക്കളുമായി ഏകദേശം 135 പേര്‍ക്ക് കഠിനമായ മാനസികവ്യഥ അനുഭവിക്കുന്നതിന് ഇട വരുത്തുന്നുണ്ട്.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ ആത്മഹത്യാ നിരക്കു നാല് മടങ്ങ് അധികമാണ്. അതേ സമയം ആത്മഹത്യാ പ്രവണത കൂടുതല്‍ കാണുന്നത് സ്ത്രീകളിലാണ്. തൂങ്ങി മരണമാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യാനുളള മാര്‍ഗമായി സ്വീകരിച്ചുവരുന്നത്. പ്രായം കൂടുംതോറും ആത്മഹത്യാ പ്രവണത കൂടുതലായി കാണപ്പെടുന്നു.

അടുത്തതായി ചെറുപ്പക്കാരിലും ആത്മഹത്യ കൂടുതലായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിവാഹമോചിതര്‍, ഒറ്റപ്പെട്ടു കഴിയുന്നവര്‍, ജീവിത പങ്കാളി മരണപ്പെട്ടവര്‍ എന്നിവരില്‍ ആത്മഹത്യാ അപകട സാധ്യത കൂടുതലാണ്. സാമൂഹ്യ നിലവാരം കൂട്ടിയവരില്‍ നിന്ന് പെട്ടെന്നുളള താഴ്ച ആത്മഹത്യയിലേക്കു നയിക്കുന്നതായും കണ്ടുവരുന്നുണ്ട. 

ആത്മഹത്യ മനസിന്റെ മറിമായങ്ങള്‍, വിഷാദത്തിലേക്ക് തള്ളി വീഴ്ത്താന്‍ കാരണങ്ങള്‍ അനവധി; മാനസികാരോഗ്യം വീണ്ടെടുക്കാം, മനസിനെ അറിഞ്ഞു കൊണ്ട്‌

പരീക്ഷാ തോല്‍വി, പ്രേമ നൈരാശ്യം, ജീവിത നൈരാശ്യം, തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹ്യ കാരണങ്ങളും ആത്മഹത്യയ്ക്കു വഴി തെളിയിക്കുന്നു. ഡോക്ടര്‍മാരുടെ ഇടയില്‍ പ്രത്യേകിച്ച് മാനസിക രോഗ വിദഗ്ധര്‍, നേത്ര രോഗ വിദഗ്ധര്‍, അനസ്തേഷ്യ രോഗ വിദഗ്ധര്‍, ദന്ത രോഗ വിദഗ്ധര്‍, കലാകാരന്മാര്‍, വക്കീലന്മാര്‍, ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ തുടങ്ങിയവരില്‍ ആത്മഹത്യ പ്രവണത കൂടുതലായി കണ്ടുവരുന്നു. ശാരീരിക രോഗങ്ങളായ കാന്‍സര്‍, കരള്‍ രോഗം, വൃക്ക രോഗം, കഠിനമായ ശാരീരിക വേദന, തുടങ്ങിയവ മുതല്‍ കാലാവസ്ഥ വ്യതിയാനം വരെ ആത്മഹത്യയ്ക്കുള്ള കാരണങ്ങളായി മാറിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.


മന:ശാസ്ത്രപരമായും ജനിതകപരമായുമുള്ള കാരണങ്ങളും ആത്മഹത്യയ്ക്ക് വഴിയൊരുക്കുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നവരില്‍ 95 ശതമാനം ആളുകളിലും മാനസിക രോഗം കാണപ്പെടുന്നു. 80 ശമതാനം ആളുകളിലും വിഷാദരോഗമാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. 


 

മറ്റു മാനസിക രോഗങ്ങളായ സ്‌കിസോഫ്രീനിയ, ഉല്‍ക്കണ്ഠ, വ്യക്തിത്വ വൈകല്യങ്ങളായ വൈകാരിക സ്ഥിരതയില്ലാത്ത വ്യക്തിത്വം, മറ്റുളളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വ്യക്തിത്വം, സാമൂഹ്യ വിരുദ്ധ വ്യക്തിത്വം, ലഹരി ഉപയോഗം കൊണ്ടുള്ള മാസനിക അസുഖങ്ങള്‍ എന്നിവയും സാധാരണയായി കണ്ടുവരുന്ന മാനസിക പ്രശ്ന കാരണങ്ങളാണ്.


ആത്മഹത്യയ്ക്കു കാരണമായ മരുന്നുകളുടെ ലഭ്യത, കീടനാശിനികള്‍, ആയുധങ്ങള്‍ എന്നിവയും ആത്മഹത്യ എളുപ്പമാക്കിത്തീര്‍ക്കുന്നു. മുമ്പ് ആത്മഹത്യയ്ക്കു ശ്രമിച്ചവരില്‍ വീണ്ടും ആത്മഹത്യ ചെയ്യാനുള്ള പ്രവണത കൂടുതലാണ്. തലച്ചോറിലുളള സിറട്ടോണിന്‍ എന്ന രാസവസ്തുവിന്റെ കുറവാണു ജൈവശാസ്ത്രപരമായ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.


മാനസിക രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ആത്മഹത്യ തടയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വിഷാദരോഗത്തിനുളള മരുന്നുകളും മോഡിഫൈഡ് ഇ.സി.ടി, കീറ്റമിന്‍ ചികിത്സ തുടങ്ങിയവയും ആത്മഹത്യാപ്രവണതയുള്ളവരെ ചികിത്സിക്കുവാനുളള ജീവന്‍ രക്ഷാ മാര്‍ഗങ്ങളാണ്. മന:ശാസ്ത്ര ചികിത്സകളായ സപ്പോര്‍ട്ടീവ് സൈക്കോ തെറാപ്പി, ഫാമിലിതെറാപ്പി, കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി പോലെയുളള ചികിത്സകളും ഫലപ്രദമായി കണ്ടുവരുന്നു.

 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ - 1056, 0471- 2552056)