സുല്‍ത്താന്‍  പിടിയിലായത് ക്രിമിനല്‍ സംഘങ്ങള്‍ കഴിയുന്ന എണ്ണൂരില്‍ നിന്ന്. രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധം

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ സുല്‍ത്താന്‍ അക്ബര്‍ അലിയ്ക്ക് രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എക്‌സൈസ്.

New Update
mummbai police2

ഹരിപ്പാട്: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ സുല്‍ത്താന്‍ അക്ബര്‍ അലിയ്ക്ക് രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എക്‌സൈസ്. സിനിമാ മേഖലയുമായി ബന്ധമുള്ളത് നേരത്തേ പിടിയിലായ സുല്‍ത്താന്റെ ഭാര്യ തസ്ലീമക്ക് മാത്രമാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രമേ സിനിമ താരങ്ങള്‍ക്ക് നോട്ടീസ് നല്‍കൂവെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.

Advertisment


ആലപ്പുഴയില്‍ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ആന്ധ്ര തമിഴ് നാട് ബോര്‍ഡറില്‍ നിന്നാണ് തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി അറസ്റ്റില്‍ ആയത്. തായ്‌ലാന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന സുല്‍ത്താന്‍ ആണ് ലഹരിക്കടത്തിലെ മുഖ്യ ഇടപാടുകാരന്‍ എന്ന് എക്‌സൈസ് പറയുന്നു. കഞ്ചാവ്, സ്വര്‍ണം, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, എന്നിവ കടത്തുന്ന ആളാണ് സുല്‍ത്താനെന്ന്  ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു.


എണ്ണൂരില്‍ ക്രിമിനല്‍ സംഘങ്ങള്‍ കഴിയുന്ന ഗ്രാമത്തില്‍ നിന്നാണ് ഒളിവില്‍ കഴിയവേ സുല്‍ത്താന്‍ കഴിഞ്ഞ ദിവസം പിടിയില്‍ ആയത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയില്‍ എത്തി ഊരു മൂപ്പന്റെ സഹായത്തോടെയാണ് ഇയാളെ എക്‌സൈസ് കണ്ടെത്തിയത്. 



സിനിമാതാരങ്ങളുമായുള്ള ബന്ധം തസ്ലീമയ്ക്ക് മാത്രമാണെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രമേ താരങ്ങള്‍ ക്ക് നോട്ടീസ് അയക്കൂ എന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ വ്യക്തമാക്കി. കേസിലെ മൂന്നാം പ്രതിയാണ് സുല്‍ത്താന്‍ അക്ബര്‍ അലി.


Advertisment