/sathyam/media/media_files/80rLP4H3iFSKk2ioGO9q.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് 6 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യൊല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം 16 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം, കൊല്ലം പുനലൂരിലാണ് ഇന്നത്തെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, മറ്റന്നാള്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.