/sathyam/media/media_files/xFnyp9Qxu4xoaxLdlA50.jpg)
ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ അരവിന്ദ് കെജ്‌രിവാളിന് വേണ്ടി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിരത്തി സുനിത കെജ്‌രിവാൾ. പവർ കട്ട് ഇല്ലാതാക്കി കൊണ്ട് 24x7 വൈദ്യുതി ഉറപ്പാക്കും, ഡൽഹിക്ക് സംസ്ഥാന പദവി നൽകും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് സുനിത നൽകിയിട്ടുള്ളത്. ഡൽഹിയിലെ രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യത്തിന്റെ റാലി.
24x7 വൈദ്യുതി, രാജ്യത്തുടനീളമുള്ള പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതി, അധികാരത്തിലെത്തിയാൽ, ഇന്ത്യാ ബ്ലോക്ക് എല്ലാ പ്രദേശങ്ങളിലും സർക്കാർ സ്കൂളുകൾ നിർമിക്കുകയും പാവപ്പെട്ടവർക്കും സമ്പന്നർക്കും ഒരുപോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക്കയും ചെയ്യും.
എല്ലാ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും മൊഹല്ല ക്ലിനിക്കുകളും ഓരോ വ്യക്തിക്കും ശരിയായതും സൗജന്യവുമായ ചികിത്സ നൽകുന്നതിന് മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവ നിര്‍മിക്കും. സ്വാമിനാഥൻ റിപ്പോർട്ട് അനുസരിച്ച് കർഷകർക്ക് എംഎസ്പി നൽകും. ഡൽഹിക്ക് സംസ്ഥാന പദവി എന്നതും തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലുണ്ട്.