മഹാരാഷ്ട്ര: ഏപ്രില്‍ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളില്‍ മാത്രം മഹാരാഷ്ട്രയില്‍ 34 സൂര്യാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 24 കേസുകളാണ് രേഖപ്പെടുത്തിയത്. നിരവധി ജില്ലകളില്‍ ഉഷ്ണതരംഗം പിടിമുറുക്കിയതിനാല്‍ സംസ്ഥാനത്തുടനീളം ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ജില്ലാതല കണക്കുകള്‍ പ്രകാരം ബുല്‍ദാനയില്‍ ആറ് സൂര്യാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊട്ടുപിന്നാലെ ഗഡ്ഛിരോളി, നാഗ്പൂര്‍, പര്‍ഭാനി എന്നിവിടങ്ങളില്‍ നാല് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുംബൈ, താനെ, പാല്‍ഘഡ്, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടുകള്‍ തുടരുകയാണ്. ഉയര്‍ന്ന ശരീര താപനില, തലകറക്കം, ആശയക്കുഴപ്പം, നിര്‍ജലീകരണം എന്നിവയാലുണ്ടാകുന്ന ഉഷ്ണാഘാതത്തില്‍ വേഗത്തിലുള്ള ഇടപെടലില്ലെങ്കില്‍ മാരകമായ പ്രത്യാഘാതങ്ങളാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.