ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടി റിമാന്റ് ചെയ്തു

ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടി റിമാന്റ് ചെയ്തു.

New Update
246789

തൃശൂര്‍: ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടി റിമാന്റ് ചെയ്തു. ഗണേശമംഗലം തിരുവണ്ണാന്‍പറമ്പില്‍ അജീഷിനെ ആക്രമിച്ച കേസിലെ പ്രതി മതിലകം തപ്പിള്ളി വീട്ടില്‍ നസ്മല്‍(23) ആണ് റിമാന്‍ഡിലായത്. 2024  ആഗസ്റ്റ് 18 ന് വൈകീട്ട് 05.30 നാണ് കേസിനാസ്പദമായ സംഭവം.   

Advertisment

അജീഷിന്റെ ബന്ധുവിന്റെ മൊബൈല്‍ ഫോണ്‍ നസ്മലിന്റെ സുഹൃത്ത് എടുത്ത് കൊണ്ട് പോയത് തിരികെ ചോദിച്ചതിന്റെ വിരോധത്തില്‍ ഗണേശമംഗലത്ത് വെച്ച് അജീഷിനെ തടഞ്ഞ് നിര്‍ത്തി ഇരുമ്പ് ചുറ്റിക കൊണ്ട് ഇടത് കവിളിന് മുകളിലും വലത് കാല്‍ മുട്ടിലും ഇടത് കാല്‍ മസിലിലും അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഒളിവില്‍ പോയ നസ്മല്‍ തൃപ്രയാര്‍ വന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്  വാടാനപ്പള്ളി പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.


നസ്മലിന് 2023 ല്‍ അടിപിടിക്കേസും 2024 ല്‍ കവര്‍ച്ചക്കേസും തട്ടിപ്പു കേസും അടിപിടിക്കേസും അടക്കം 4 കേസുകളുണ്ട്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ എസ്.ഐ. ശ്രീലക്ഷ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജ്കുമാര്‍, ജിനേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ അലി എന്നിവരാണ് പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisment